1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Pakistan squad for 2026 T20 worldcup announced

ഹാരിസ് റൗഫ് പുറത്ത്, ബാബർ തിരിച്ചെത്തി, ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു

Pakistan Team
ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കാനിരിക്കുന്ന 2026-ലെ ഐ.സി.സി പുരുഷ ടി20 ലോകകപ്പിനുള്ള 15 അംഗ പാകിസ്ഥാന്‍ സ്‌ക്വാഡിനെ പ്രഖ്യാപിച്ചു. വലിയ അഴിച്ചുപണികളോടെ എത്തുന്ന ടീമിനെ ഓള്‍റൗണ്ടര്‍ സല്‍മാന്‍ അലി ആഘയാണ് നയിക്കുന്നത്. ബാബര്‍ അസമും ഷഹീന്‍ അഫ്രീദിയും ഉള്‍പ്പെട്ട സ്‌ക്വാഡ് യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളതാണ്. 
 
പാകിസ്ഥാന്‍ ലോകകപ്പ് ടീം
 
സല്‍മാന്‍ അലി ആഘ (C), അബ്രാര്‍ അഹമ്മദ്, ബാബര്‍ അസം, ഫഹീം അഷ്റഫ്, ഫഖര്‍ സമാന്‍, ഖ്വാജ മുഹമ്മദ് നഫായ് (WK), മുഹമ്മദ് നവാസ്, മുഹമ്മദ് സല്‍മാന്‍ മിര്‍സ, നസീം ഷാ, സാഹിബ്‌സാദ ഫര്‍ഹാന്‍ (WK), സൈം അയൂബ്, ഷഹീന്‍ ഷാ അഫ്രീദി, ഷദാബ് ഖാന്‍, ഉസ്മാന്‍ ഖാന്‍ (WK), ഉസ്മാന്‍ താരിഖ്.
 
പരിചയസമ്പന്നരായ താരങ്ങളായി ബാബര്‍ അസം, ഫഖര്‍ സമാന്‍, ഷഹീന്‍ അഫ്രീദി എന്നിവരാണ് ടീമിലുള്ളത്. ഖ്വാജ മുഹമ്മദ് നഫായ്, സാഹിബ്‌സാദ ഫര്‍ഹാന്‍, ഉസ്മാന്‍ ഖാന്‍ എന്നിങ്ങനെ മൂന്ന് വിക്കറ്റ് കീപ്പര്‍മാരും ടീമിലുണ്ട്. നസീം ഷാ, ഷഹീന്‍ അഫ്രീദി എന്നിവര്‍ നയിക്കുന്ന പേസ് നിരയും സ്പിന്നറായി അബ്രാര്‍ അഹ്‌മദുമാണ് ടീമിലുള്ളത്. ഡെത്ത് ഓവറുകളില്‍ പാകിസ്ഥാന്റെ വിശ്വസ്തനായ ഹാരിസ് റൗഫ് ഇത്തവണ ടീമില്‍ ഇടം പിടിച്ചിട്ടില്ല. ടോപ് ഓര്‍ഡറില്‍ താരതമ്യേന നല്ലൊരു നിരയുണ്ടെങ്കിലും മധ്യനിരയിലെ അസ്ഥിരത ടൂര്‍ണമെന്റില്‍ പാകിസ്ഥാന് തലവേദനയായേക്കും.
അടുത്ത ലേഖനം
'ബംഗ്ലാദേശിനൊപ്പം കൂടാൻ നിൽക്കണ്ട', ടി20 ലോകകപ്പിൽ നിന്നും പിന്മാറിയാൽ പാകിസ്ഥാനെതിരെ കടുത്ത നടപടി