1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. ICC warns pakistan ahead of T20 worldcup

'ബംഗ്ലാദേശിനൊപ്പം കൂടാൻ നിൽക്കണ്ട', ടി20 ലോകകപ്പിൽ നിന്നും പിന്മാറിയാൽ പാകിസ്ഥാനെതിരെ കടുത്ത നടപടി

Pakistan
ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന് പിന്തുണ നല്‍കികൊണ്ട് 2026ലെ ടി20 ലോകകപ്പില്‍ നിന്നും പാകിസ്ഥാന്‍ പിന്മാറുകയാണെങ്കില്‍ പാകിസ്ഥാനെതിരെ കര്‍ശന നടപടികളുണ്ടാകുമെന്ന് ഐസിസിയുടെ മുന്നറിയിപ്പ്. ബംഗ്ലാദേശിന് പകരക്കാരായി സ്‌കോട്ട്ലന്‍ഡിനെ ടൂര്‍ണമെന്റില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ ബംഗ്ലാദേശിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിക്കാന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഐസിസിയുടെ താക്കീത്.
 
 ബംഗ്ലാദേശിന് ഹൈബ്രിഡ് മോഡല്‍ അനുവദിക്കാത്ത ഐസിസിയുടെ ഇരട്ടത്താപ്പിനെതിരെ പിസിബി മേധാവി മൊഹ്‌സിന്‍ നഖ്വി പരസ്യമായി രംഗത്തെത്തിയിരുന്നു. ബംഗ്ലാദേശിന് പിന്തുണ അറിയിച്ച് പാകിസ്ഥാന്‍ ടി20 ലോകകപ്പില്‍ നിന്ന് പിന്മാറുകയാണെങ്കില്‍ പാകിസ്ഥാന്റെ ഉഭയകക്ഷി പരമ്പരകള്‍ തടസ്സപ്പെടാനും പിഎസ്എല്ലില്‍ കളിക്കാന്‍ വിദേശതാരങ്ങള്‍ക്ക് എന്‍ഒസി നിഷേധിക്കാനും ഏഷ്യാകപ്പില്‍ നിന്ന് പാകിസ്ഥാനെ പുറത്താക്കാനും ഐസിസിക്ക് സാധിക്കും. അങ്ങനെയെങ്കില്‍ ക്രിക്കറ്റ് ലോകത്ത് പാകിസ്ഥാന്‍ ഒറ്റപ്പെടുന്നതിനാകും ഇത് ഇടയാക്കുക.
 
About Writer
അഭിറാം മനോഹർ
അടുത്ത ലേഖനം
ഹാരിസ് റൗഫ് പുറത്ത്, ബാബർ തിരിച്ചെത്തി, ടി20 ലോകകപ്പിനുള്ള പാക് ടീമിനെ പ്രഖ്യാപിച്ചു