ആര് രക്ഷിക്കും ദക്ഷിണാഫ്രിക്കയെ? അതിവേഗം എറിഞ്ഞിടാൻ ഓസീസ്
South Africa vs Australia 3rd Test
രണ്ടാം ടെസ്റ്റിലെ ഇന്നിങ്‌സ് തോൽവിക്ക് പകരംവീട്ടാൻ ഓസ്‌ട്രേലിയ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിൽ കങ്കാരുക്കൾ പിടിമുറുക്കുകയാണ്. രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കയുടെ ലീഡ് വെറും 40 റൺസാണ്. ആറ് വിക്കറ്റുകൾ കൂടിയാണ് ആതിഥേയർക്ക് ശേഷിക്കുന്നത്.
സ്‌കോർ കാർഡ്
ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിങ്‌സിൽ ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ദക്ഷിണാഫ്രിക്ക 329 ന് ഓൾഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിങ്ങിൽ ഓസ്‌ട്രേലിയ 429 റൺസെടുത്തു. 100 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡാണ് ഓസീസ് സ്വന്തമാക്കിയത്. മൂന്നാം ദിനം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 140 റൺസ് നേടിയിട്ടുണ്ട്.
ആര് രക്ഷിക്കും ആതിഥേയരെ ?
മാത്യു ബ്രീറ്റ്‌സ്‌കീ (59 പന്തിൽ 19), റയാൻ റിക്കൽട്ടൺ (ആറ് പന്തിൽ എട്ട്) എന്നിവരാണ് ദക്ഷിണാഫ്രിക്കയ്ക്കായി രണ്ടാം ഇന്നിങ്‌സിൽ ക്രീസിൽ. നാലാം ദിനം ഇവർ എത്രത്തോളം അതിജീവിക്കും എന്നതിനനുസരിച്ചായിരിക്കും മത്സരഫലം നിർണയിക്കപ്പെടുക. മാർക്വസ് അക്കർമാൻ (80 പന്തിൽ 62), ഏദൻ മാർക്രം (ഒന്ന്), ഡേവിഡ് ബെഡിങ്ഹാം (11), തെംബ ബാവുമ (115 പന്തിൽ 35) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായത്.
ഓസ്‌ട്രേലിയയ്ക്കായി മിച്ചൽ സ്റ്റാർക്ക് രണ്ടും ജോഷ് ഹെയ്‌സൽവുഡ്, നഥാൻ ലിൻ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. ഒന്നാം ഇന്നിങ്‌സിൽ സ്റ്റാർക്ക് ആറ് വിക്കറ്റ് സ്വന്തമാക്കി. Also Read: 'വൈഭവ് അതിവേഗ സെഞ്ചുറി അടിച്ചാലും സഞ്ജുവിനെ തൊട്ടൊരു കളിയില്ല'; നിലപാട് വ്യക്തമാക്കി ബിസിസിഐ
