Manav Suthar: മാനവ് 'ടെസ്റ്റിൽ' അഫ്ഗാനിസ്ഥാൻ 152 നു ഓൾഔട്ട്; അരങ്ങേറ്റത്തിൽ റെക്കോർഡ് !
അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാരിൽ മാനവ് സുത്താർ രണ്ടാം സ്ഥാനത്തെത്തി
Manav Suthar
മുല്ലൻപൂർ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സിൽ അഫ്ഗാനിസ്ഥാൻ 152 റൺസിനു ഓൾഔട്ട്. ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച ഇടംകൈയൻ സ്പിന്നർ മാനവ് സുത്താർ ആറ് വിക്കറ്റ് വീഴ്ത്തി. ഫോളോ-ഓൺ ഒഴിവാക്കാത്ത അഫ്ഗാനിസ്ഥാനെ ഇന്ത്യ വീണ്ടും ബാറ്റിങ്ങിനു അയച്ചു.
സ്‌കോർ ബോർഡ്
ഇന്ത്യ, ഒന്നാം ഇന്നിങ്‌സ് : 564/8 ഡിക്ലയർ
അഫ്ഗാനിസ്ഥാൻ, ഒന്നാം ഇന്നിങ്‌സ് : 152 നു ഓൾഔട്ട്
ഇന്ത്യയേക്കാൾ 412 റൺസ് അകലെയാണ് അഫ്ഗാനിസ്ഥാന്റെ ഇന്നിങ്‌സ് അവസാനിച്ചത്. പ്രസിദ്ധ് കൃഷ്ണയ്ക്കു മൂന്നും വാഷിങ്ടൺ സുന്ദറിനു ഒരു വിക്കറ്റും.
റഹ്‌മത്ത് ഷാ (135 പന്തിൽ 60) അഫ്ഗാനിസ്ഥാനു വേണ്ടി അർധ സെഞ്ചുറി നേടി. ഹസ്മത്തുള്ള ഷഹീദി 48 പന്തിൽ 20 റൺസെടുത്തു. മറ്റാർക്കും വ്യക്തിഗത സ്‌കോർ 20 കടത്താൻ കഴിഞ്ഞിട്ടില്ല.
അരങ്ങേറ്റ ടെസ്റ്റിലെ ആദ്യ ഇന്നിങ്‌സിൽ ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ ബൗളർമാരിൽ മാനവ് സുത്താർ രണ്ടാം സ്ഥാനത്തെത്തി. 1988 ൽ 61 റൺസ് വഴങ്ങി എട്ട് വിക്കറ്റ് വീഴ്ത്തിയ നരേന്ദ്ര ഹിർവാണിയാണ് ഒന്നാമത്. ചെന്നൈയിൽ വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റത്തിലാണ് ഹിർവാണി ഈ നേട്ടം കൈവരിച്ചത്.