അനുബന്ധ വാര്‍ത്തകള്‍
- India vs Afghanistan Test: ടോസ് ലഭിച്ച ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു; മാനവിനു അരങ്ങേറ്റം
- ആദ്യ പരിഗണന ലോകകപ്പിന്, അടുത്ത ഐപിഎല്ലിൽ കമ്മിൻസ് കളിച്ചേക്കില്ല
- ഇന്ത്യൻ ക്രിക്കറ്റിന് ഇനി വിശ്രമമില്ലാ ദിവസങ്ങൾ, 2027 ഐപിഎൽ വരെ ഇന്ത്യ കളിക്കുന്നത് 53 രാജ്യാന്തര മത്സരങ്ങൾ!
- IPL Finals 2026 GT vs RCB : ഐപിഎല്ലിൽ രണ്ടാം കിരീടം തേടി ഗുജറാത്തും ആർസിബിയും, ചാമ്പ്യന്മാർ ആര്, ഇന്നറിയാം
- ഗിൽ- സായ് സഖ്യം കോലി- ഗെയ്ൽ കൂട്ടുക്കെട്ടിനേക്കാൾ മികച്ചത്: പ്രശംസിച്ച് റെയ്ന
ഇപ്പോൾ ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഏകദിന ലോകകപ്പും, ടി20 ലോകകപ്പിന് മുൻപായി ഗിൽ ടി20യിൽ തിരിച്ചെത്തിയേക്കും
ഇന്നലെ പ്രഖ്യാപിച്ച ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനത്തിനും ഏഷ്യന്‍ ഗെയിംസിനുമായി പ്രഖ്യാപിച്ച ഇന്ത്യന്‍ ടി20 ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്താത്തതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
2027ലെ ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും മുന്‍നിര്‍ത്തി ശുഭ്മാന്‍ ഗില്ലിനെ 3 ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിപ്പിക്കേണ്ടതില്ലെന്ന് സെലക്ഷന് കമ്മിറ്റിയില്‍ ധാരണയായെന്ന് റിപ്പോര്‍ട്ട്. നേരത്തെ ഇന്ത്യയുടെ ഓള് ഫോര്‍മാറ്റ് നായകനായി ഗില്ലിനെ കൊണ്ടുവരാനായി സെലക്ഷന് കമ്മിറ്റി ശ്രമം നടത്തുകയും അത് പരാജയമായി മാറുകയും ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയെങ്കിലും ശുഭ്മാന്‍ ഗില്ലിനെ ടി20 ടീമിലേക്ക് പരിഗണിക്കാത്തതിന് മുഖ്യ കാരണം 2027ലെ ഏകദിന ലോകകപ്പും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പും കണക്കിലെടുത്ത് വര്‍ക്ക് ലോഡ് മാനേജ് ചെയ്യുവനായാണെന്നാണ് ഇപ്പോള്‍ ലഭ്യമാവുന്ന വിവരം.
ഇന്നലെ പ്രഖ്യാപിച്ച ഇംഗ്ലണ്ട്, അയര്‍ലന്‍ഡ് പര്യടനത്തിനും ഏഷ്യന്‍ ഗെയിംസിനുമായി പ്രഖ്യാപിച്ച ഇന്ത്യന്‍ ടി20 ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്താത്തതിനു പിന്നാലെയാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ 700ല്‍ അധികം റണ്‍സുമായി തകര്‍പ്പന്‍ പ്രകടനം നടത്തിയിട്ടും ഗില്ലിനെ ടി20 പദ്ധതികളില്‍ നിന്ന് താത്കാലികമായി മാറ്റിനിര്‍ത്തിയത് ആരാധകരില്‍ ചര്‍ച്ചയായിരുന്നു.എന്നാല്‍ അമിതമായ ജോലിഭാരത്തില്‍ നിന്ന് താരത്തെ സംരക്ഷിക്കാനാണ് ഈ നീക്കമെന്നാണ് വ്യക്തമാകുന്നത്. ഇത് സംബന്ധിച്ച നിര്‍ദേശം താരത്തിന് സെലക്ഷന് കമ്മിറ്റി നല്‍കിയതായാണ് റിപ്പോര്‍ട്ട്.
അടുത്ത 18 മാസത്തിനിടെ ഇന്ത്യയ്ക്ക് ഒമ്പത് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് മത്സരങ്ങളും ഏകദേശം 35 ഏകദിന മത്സരങ്ങളും കളിക്കാനുണ്ട്. ഇതിന് പുറമെ ഗുജറാത്ത് ടൈറ്റന്‍സിനായി ഐപിഎല്ലിലും ഗില്‍ സ്ഥിരമായി കളിക്കും. ഈ സാഹചര്യത്തില്‍ മൂന്ന് ഫോര്‍മാറ്റുകളിലുമായി തുടര്‍ച്ചയായി കളിക്കുന്നത് താരത്തിന്റെ ശാരീരിക-മാനസിക ക്ഷീണം വര്‍ധിപ്പിക്കുമെന്ന ആശങ്കയാണ് സെലക്ടര്‍മാര്‍ക്കുള്ളത്.
രോഹിത് ശര്‍മ്മയ്ക്കു ശേഷമുള്ള ഇന്ത്യയുടെ പുതിയ തലമുറ നായകനെന്ന നിലയിലാണ് ഗില്ലിനെ ബി.സി.സി.ഐ കാണുന്നത്. ടെസ്റ്റിലും ഏകദിനത്തിലും ഇന്ത്യയെ സ്ഥിരതയാര്‍ന്ന വിജയങ്ങളിലേക്ക് നയിക്കാനുള്ള ദൗത്യമാണ് അദ്ദേഹത്തിനുമുന്നിലുള്ളത്. 2027 ലോകകപ്പ് വരെ ഗില്ലിന്റെ പ്രധാന ശ്രദ്ധ റെഡ്-ബോള്‍ ക്രിക്കറ്റിലും 50 ഓവര്‍ ഫോര്മാറ്റിലുമാകുമെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അതേസമയം 2028 ലോസ് ആഞ്ചലസ് ഒളിമ്പിക്സിനും അടുത്ത ടി20 ലോകകപ്പിനും മുന്‍പ് ഗില്‍ വീണ്ടും ടി20 പദ്ധതികളിലേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നിലവില്‍ ഇന്ത്യന്‍ ടീമിന്റെ ഭാവി പദ്ധതികളില്‍ ഗില്ലിനെ ദീര്‍ഘകാല നായകസാന്നിധ്യമായി വളര്‍ത്തുകയാണ് ബിസിസിഐയുടെ പ്രധാന ലക്ഷ്യം. ഒരിക്കല്‍ ഈ നീക്കം പരാജയപ്പെട്ടെങ്കിലും 2027ലെ ഏകദിന ലോകകപ്പിന് ശേഷം വീണ്ടും ഗില്ലിനെ ബിസിസിഐ നായകസ്ഥാനത്തേക്ക് കൊണ്ടുവരാന്‍ സാധ്യതയേറെയാണ്.