1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Suryakumar Yadav clears Mumbai Indians from Instagram Profile

Suryakumar Yadav : മുംബൈയും കൈവിട്ടോ?, സോഷ്യൽ മീഡിയയിൽ നിന്നും മുംബൈ ഇന്ത്യൻസ് നീക്കി സൂര്യകുമാർ, ക്രിക്കറ്റ് ലോകത്ത് ചർച്ചയാകുന്നു

പുതിയ പ്രൊഫൈല്‍ ചിത്രമുള്‍പ്പടെ പല മാറ്റങ്ങളും പ്രൊഫൈലില്‍ സൂര്യ വരുത്തിയിട്ടുണ്ട്.

Suryakumar yadav
ഐപിഎല്‍ 2026ലെ നിരാശാജനകമായ സീസണിന് ശേഷം സൂര്യകുമാര്‍ യാദവിന് ഇത് നഷ്ടങ്ങളുടെ സമയമാണ്. ലോകകിരീടത്തിലേക്ക് ഇന്ത്യയെ നയിച്ച നായകനായിട്ടും അയര്‍ലന്‍ഡിനെതിരെയോ ഇംഗ്ലണ്ടിനെതിരെ ഒരു അവസരം കൂടി നല്‍കാതെയാണ് സൂര്യയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഇന്ത്യ നീക്കിയത്. ഇതിന് പിന്നാലെ മുംബൈ ഇന്ത്യന്‍സിനെ താരം അണ്‍ഫോളോ ചെയ്ത വാര്‍ത്തയാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ സൂര്യ നിരാശപ്പെടുത്തിയതിന് പിന്നാലെയാണ് സൂര്യ തന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈലില്‍ നിന്ന് മുംബൈ ഇന്ത്യന്‍സിനെ പറ്റിയുള്ള വിവരങ്ങള്‍ നീക്കം ചെയ്തിരിക്കുന്നത്.
 
പുതിയ പ്രൊഫൈല്‍ ചിത്രമുള്‍പ്പടെ പല മാറ്റങ്ങളും പ്രൊഫൈലില്‍ സൂര്യ വരുത്തിയിട്ടുണ്ട്. ഫ്രാഞ്ചൈസിയുമായി താരത്തിന് അസ്വാരസ്യങ്ങളുണ്ടെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ക്ക് ശക്തി നല്‍കുന്നതാണ് പുതിയ വാര്‍ത്തകള്‍. ഇതുവരെ താരമോ മുംബൈ ഇന്ത്യന്‍സോ വിഷയത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും നല്‍കിയിട്ടില്ല. 2026ലെ ഐപിഎല്ലില്‍ നേരിട്ട കനത്ത തിരിച്ചടികളെ തുടര്‍ന്ന് പല പ്രമുഖ താരങ്ങളെയും 2027 സീസണിന് മുന്നോടിയായി മുംബൈ കൈവിട്ടേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈ ഡ്രസ്സിംഗ് റൂമിലെ അന്തരീക്ഷവും മികച്ചതല്ലെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഈ സാഹചര്യത്തിലാണ് മുംബൈ ഇന്ത്യന്‍സിനെ പ്രൊഫൈലില്‍ നിന്നും സൂര്യ നീക്കം ചെയ്തിരിക്കുന്നത്. ALSO READ: Suryakumar Yadav : ഒടുവിൽ ബിസിസിഐയുടെ നിർണായക തീരുമാനം, ക്യാപ്റ്റൻ സ്ഥാനത്ത് നിന്ന് സൂര്യകുമാർ പുറത്ത്
 
2011 മുതല്‍ ഐപിഎല്ലില്‍ സജീവമായ സൂര്യ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സില്‍ നിന്നും മുംബൈ ഇന്ത്യന്‍സിലെത്തിയ ശേഷം മുംബൈയ്ക്കായി മികച്ച പ്രകടനങ്ങളാണ് നടത്തിയിട്ടുള്ളത്. നിര്‍വധി സീസണുകളില്‍ മുംബൈയുടെ നിര്‍ണായക താരവും സൂര്യയായിരുന്നു. എന്നാല്‍ അന്താരാഷ്ട്ര തലത്തിലും ഐപിഎല്ലിലുമെല്ലാം കഴിഞ്ഞ ഒരു വര്‍ഷമായി മോശം ഫോമിലാണ് താരം. ഇതോടെയാണ് സൂര്യയുടെ സ്ഥാനത്തെ പറ്റി ചോദ്യം ഉയര്‍ന്നു തുടങ്ങിയത്.ALSO READ: ടി20യിൽ 2 ലോകകപ്പുകൾ, ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദ മാച്ച് നേട്ടങ്ങൾ, സൂര്യകുമാർ യാദവ് പടിയിറങ്ങുമ്പോൾ
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇപ്പോൾ ലക്ഷ്യം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പും ഏകദിന ലോകകപ്പും, ടി20 ലോകകപ്പിന് മുൻപായി ഗിൽ ടി20യിൽ തിരിച്ചെത്തിയേക്കും