1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. England defeated India by 4 wickets in 2nd ODI at cardiff

റൂട്ട് ടോപ് ഫോമിൽ, 99 നോട്ടൗട്ട്.. രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് തോൽവി

വിജയത്തോടെ പരമ്പരയില്‍ 1-1ന് സമനില പിടിക്കാനും ഇംഗ്ലണ്ടിനായി. ആദ്യ മത്സരത്തില്‍ ഇന്ത്യക്കായിരുന്നു വിജയം.

England vs India, Joe root, Virat Kohli, Shubman gill, Cricket News
ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 234 റണ്‍സ് വിജയലക്ഷ്യം 44.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിലാണ് ഇംഗ്ലണ്ട് മറികടന്നത്. 99 റണ്‍സുമായി പുറത്താകാതെ നിന്ന ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ വിജയശില്പി. വിജയത്തോടെ പരമ്പരയില്‍ 1-1ന് സമനില പിടിക്കാനും ഇംഗ്ലണ്ടിനായി. ആദ്യ മത്സരത്തില്‍ ഇന്ത്യക്കായിരുന്നു വിജയം.
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്കായി മികച്ച തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ പതിവിന് വിപരീതമായി പതിഞ്ഞ രീതിയിലാണ് രോഹിത് കളിച്ചത്. 47 ബോളുകള്‍ നേരിട്ട താരം 26 റണ്‍സ് മാത്രമാണ് നേടിയത്. 66 പന്തില്‍ 65 റണ്‍സുമായി വിരാട് കോലി തിളങ്ങി. കോലിയെ കൂടാതെ 71 പന്തില്‍ 66 റണ്‍സുമായി ശ്രേയസ് അയ്യര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങി. ശുഭ്മാന്‍ ഗില്‍ 30 പന്തില്‍ 31 റണ്‍സും ജസ്പ്രീത് ബുമ്ര 13 പന്തില്‍ 20 റണ്‍സുമെടുത്തു.
 
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. ടീം സ്‌കോര്‍ 8 റണ്‍സില്‍ നില്‍ക്കെ 2 ഓപ്പണര്‍മാരെയും ഇംഗ്ലണ്ടിന് നഷ്ടമായി. തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഒരറ്റത്ത് ജോ റൂട്ട് ഉറച്ചുനിന്നതോടെയാണ് ഇന്ത്യയ്ക്ക് കാര്യങ്ങള്‍ കൈവിട്ടത്. 133 പന്തുകള്‍ നേരിട്ട താരം 99 റണ്‍സുമായി പുറത്താകാതെ നിന്നു. ഒരു ഘട്ടത്തില്‍ 125 റണ്‍സിന് 5 വിക്കറ്റുകള്‍ എന്ന നിലയിലായെങ്കിലും 44 പന്തില്‍ 30 റണ്‍സുമായി വില്‍ ജാക്‌സ് റൂട്ടിന് മികച്ച പിന്തുണയാണ് നല്‍കിയത്. 16 പന്തില്‍ 23 റണ്‍സെടുത്ത ഗസ് അറ്റ്കിന്‍സനാണ് ഇംഗ്ലണ്ട് വിജയം അനായാസമാക്കിയത്.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
India vs England, 2nd ODI: രാഹുലിനെ പുറത്തിരുത്തി ഇന്ത്യ, ഇഷാൻ കിഷൻ വിക്കറ്റ് കീപ്പർ; ടോസ് ഇംഗ്ലണ്ടിന്