അനുബന്ധ വാര്‍ത്തകള്‍
- തല്ലുണ്ടാക്കിയവർ പുറത്ത്; ഓവൽ ടെസ്റ്റിൽ റൂട്ട് നയിക്കും, സ്റ്റോക്സും അറ്റ്കിൻസണും ഇല്ല
- Tilak varma : അടിയോടടിയുമായി തിലക്, ഗംഭീര സെഞ്ചുറി: ബെൻ സ്റ്റോക്സിനും മില്ലർക്കുമൊപ്പം എലൈറ്റ് ലിസ്റ്റിൽ
- നാണം കെട്ടു, ആഷസ് പരാജയം ആഴത്തിൽ മുറിവേൽപ്പിച്ചു, കടന്ന് പോകുന്നത് ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ കാലത്തിലൂടെ: ബെൻ സ്റ്റോക്സ്
- എനിക്ക് ഇത്രയും പറ്റിയെങ്കില്‍ ആ ബോളിന്റെ കാര്യമൊന്ന് ആലോചിച്ച് നോക്കു, പരിശീലനത്തിനിടെ ഗുരുതരമായ പരിക്കേറ്റ് ബെന്‍ സ്റ്റോക്സ്
- Ben Stokes: ഞങ്ങളുടെ ഭാഗത്തുനിന്ന് ഒരുപാട് വീഴ്ചകളുണ്ടായി; ആഷസ് തോല്‍വിക്കു പിന്നാലെ ബെന്‍ സ്റ്റോക്സ്
നൈറ്റ് ക്ലബിൽ സ്ത്രീകൾക്കൊപ്പം പാർട്ടി, അടിപിടി : ബെൻ സ്റ്റോക്സിനെ ഇംഗ്ലണ്ട് ടീമിൽ നിന്നും പുറത്താക്കി, പകരം നായകനായി ജോ റൂട്ട്
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ ഇംഗ്ലണ്ട് 115 റൺസിന് വിജയിച്ചിരുന്നു.
ലണ്ടനിലെ നൈറ്റ് ക്ലബിലുണ്ടായ അടിപിടിയെ തുടർന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകൻ ബെൻ സ്റ്റോക്സിനെ ടീമിൽ നിന്നും പുറത്താക്കി. സ്റ്റോക്സിനൊപ്പം പേസർ ഗസ് അറ്റ്കിൻസണെയും ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് സസ്പെൻഡ് ചെയ്തു. ജൂൺ 17ന് ലണ്ടനിലെ ഓവലിൽ ആരംഭിക്കാനിരിക്കുന്ന രണ്ടാം ടെസ്റ്റിൽ ജോ റൂട്ടാകും ഇതോടെ ഇംഗ്ലണ്ടിനെ നയിക്കുക. നേരത്തെ 2017 മുതൽ 2022 വരെ ഇംഗ്ലണ്ട് ടീം നായകനായിരുന്നു ജോ റൂട്ട്. നിലവിലെ ഉപനായകനായ ഹാരി ബ്രൂക്കിനെ പരിഗണിക്കാതെയാണ് റൂട്ടിന് താൽകാലിക ചുമതല നൽകിയത്.
ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിൽ ഇംഗ്ലണ്ട് 115 റൺസിന് വിജയിച്ചിരുന്നു. ടീം മാനേജ്മെൻ്റ് നിർദേശം ലംഘിച്ചാണ് സ്റ്റോക്സും അറ്റ്കിൻസണും ചെൽസിയിലെ റെക്സ് റൂംസ് നൈറ്റ് ക്ലബിലെത്തിയത്. ഇവിടെ വെച്ച് പ്രമുഖ റഗ്ബി ക്ലബായ സാരസെൻസിൻ്റെ സമോവൻ താരം ടോട്ടോവ ഔവയുമായി ഇംഗ്ലണ്ട് താരങ്ങൾ വാക്കേറ്റത്തിലാവുകയായിരുന്നു. താരങ്ങൾക്കെതിരെ ക്രിമിനൽ കേസുകളൊന്നും ചുമത്തിയിട്ടില്ലെങ്കിലും അച്ചടക്കലംഘനത്തിന് കർശന നടപടിയുണ്ടായേക്കും. നിലവിൽ ഇസിബിയുടെ അന്വേഷണ നേരിടുന്ന സാഹചര്യത്തിലാണ് രണ്ടാം ടെസ്റ്റിൽ നിന്ന് ഇരുതാരങ്ങളെയും വിലക്കിയത്.ALSO READ: ICC Test Rankings : ടെസ്റ്റ് റാങ്കിങ്ങിലെ റൂട്ടിന്റെ ഒന്നാം സ്ഥാനത്തിന് ഇളക്കം, പുതിയ അവകാശി, നേട്ടമുണ്ടാക്കി ശുഭ്മാന്‍ ഗില്‍
അച്ചടക്ക നടപടിയെ തുടർന്ന് നായകസ്ഥാനം നഷ്ടമായാൽ സ്റ്റോക്സ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കുമെന്നാണ് ചില ബ്രിട്ടീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മുൻപ് ഓസ്ട്രേലിയൻ പര്യടനത്തിനിടയിൽ ഇംഗ്ലണ്ട് താരങ്ങൾ ബാറിലെത്തി മദ്യപിച്ചത് വിവാദമായി മാറിയിരുന്നു. സ്റ്റോക്സും അറ്റ്കിൻസണും പുറത്തായതോടെ ജോർദാൻ കോക്സിനെ ബെൻ സ്റ്റോക്സിന് പകരക്കാരനായി ടീമിലുൾപ്പെടുത്തി. അറ്റ്കിൻസണ് പകരം ജോഫ്ര ആർച്ചറും ടീമിലെത്തി.