അനുബന്ധ വാര്‍ത്തകള്‍
- നൈറ്റ് ക്ലബിൽ സ്ത്രീകൾക്കൊപ്പം പാർട്ടി, അടിപിടി : ബെൻ സ്റ്റോക്സിനെ ഇംഗ്ലണ്ട് ടീമിൽ നിന്നും പുറത്താക്കി, പകരം നായകനായി ജോ റൂട്ട്
- ICC Test Rankings : ടെസ്റ്റ് റാങ്കിങ്ങിലെ റൂട്ടിന്റെ ഒന്നാം സ്ഥാനത്തിന് ഇളക്കം, പുതിയ അവകാശി, നേട്ടമുണ്ടാക്കി ശുഭ്മാന്‍ ഗില്‍
- England vs New Zealand, 1st Test: ന്യൂസിലൻഡിനു ജയം 218 റൺസ് അകലെ; ഇംഗ്ലണ്ടിനു വീഴ്ത്തണം ഏഴ് വിക്കറ്റുകൾ
- England vs New Zealand: കൈയിലെത്തിയ കളി നശിപ്പിച്ച് ന്യൂസിലൻഡ്; പാക്കിസ്ഥാനു ആശ്വാസം
- വെടിക്കെട്ട് പ്രകടനവുമായി ഹാരി ബ്രൂക്ക്, റൂട്ടിനും സെഞ്ചുറി, ശ്രീലങ്കക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കി ഇംഗ്ലണ്ട്
England vs Newzealand : സ്റ്റോക്സ് പുറത്ത്, റൂട്ട് നായകൻ:യുവതാരനിര, ടെസ്റ്റിൽ അടിമുടി മാറ്റങ്ങളുമായി ഇംഗ്ലണ്ട്
ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍ മാറ്റങ്ങള്‍ക്കൊരുങ്ങി ഇംഗ്ലണ്ട്. നൈറ്റ് ക്ലബിലുണ്ടാക്കിയ അടിപിടിയെ തുടര്‍ന്ന് നായകനായ ബെന്‍ സ്റ്റോക്സ് പുറത്തായ സാഹചര്യത്തില്‍ ജോ റൂട്ടിന് കീഴില്‍ പുതിയ ടീമിനെ കെട്ടിപ്പടുക്കുകയാണ് ഇംഗ്ലണ്ട്. ഇന്ന് ന്യൂസിലന്‍ഡിനെതിരെ കളിക്കാനിറങ്ങുമ്പോള്‍ ജോര്‍ദാന്‍ കോക്സ്, സോണി ബേക്കര്‍, ജെയിംസ് റ്യൂ തുടങ്ങിയ പുതുമുഖതാരങ്ങളുമായാണ് ഇംഗ്ലണ്ട് കളിക്കാനിറങ്ങുന്നത്. നൈറ്റ് ക്ലബിലെ അടിപിടിയില്‍ ഗസ് അറ്റ്കിന്സണ്, ബെന്‍ സ്റ്റോക്സ് എന്നിവര്‍ ടീമിന് പുറത്തായിരുന്നു. ഒലി റോബിന്‍സണ്‍ പരിക്ക് കാരണം പുറത്തായപ്പോള്‍ സ്പിന്നര്‍ ഷോയ്ബ് ബഷീറിനെയും പുറത്തിരുത്തിയതോടെയാണ് യുവതാരങ്ങള്‍ക്ക് അവസരം വന്നത്.
ടെസ്റ്റ് ഫോര്‍മാറ്റിന് ഇംഗ്ലണ്ട് എക്കാലവും വലിയ പ്രാധാന്യമാണ് നല്‍കാറുള്ളത്. സാധാരണയായി അനുഭവസമ്പത്ത് ഏറിയ നിരയാണ് ടെസ്റ്റില്‍ കളിക്കാറുള്ളതെങ്കിലും പരിക്കും അച്ചടക്കനടപടികളുമാണ് ഈ അസാധാരണ നടപടിയ്ക്ക് ഇംഗ്ലണ്ട് ക്രിക്കറ്റിനെ പ്രേരിപ്പിച്ചത്. ആകെ 4 പേസര്‍മാര്‍ കളിക്കുമ്പോള്‍ ഇവര്‍ക്കാകെയുള്ള ടെസ്റ്റ് പരിചയം 29 മത്സരങ്ങള്‍ മാത്രമാണ്. 2002ല്‍ ക്യാപ്റ്റന്‍സി സ്ഥാനമൊഴിഞ്ഞ ജോ റൂട്ടാണ് ഇംഗ്ലണ്ടിനെ നയിക്കുക. യുവതാരനിരയെ പ്രാപ്തരാക്കുക എന്ന വലിയ ലക്ഷ്യവും വിജയത്തിന് പുറമെ ഇത്തവണ ജോ റൂട്ടിന്റെ ചുമലിലുണ്ട്. ടീമിനാവശ്യമായ പക്വതയും സ്ഥിരതയും നല്കാന് റൂട്ടിനാകുമെന്നാണ് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രതീക്ഷ.
ആഭ്യന്തര ലീഗിലും ടി20 ഫോര്‍മാറ്റിലും കഴിവ് തെളിയിച്ചിട്ടുള്ള ജോര്‍ദാന്‍ കോക്സ് കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിയുടെ ഭാഗമായിരുന്നു. 2025ല്‍ എസെക്സിനായി ഇരട്ടസെഞ്ചുറി തികച്ച് താരം കഴിവ് തെളിച്ചിരുന്നു. അതേസമയം ഇംഗ്ലണ്ടിന്റെ വളര്‍ന്നുവരുന്ന യുവപേസറാണ് സോണി ബേക്കര്‍.ജെയിംസ് റ്യൂ ആകട്ടെ ഇംഗ്ലണ്ടിന്റെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്.ഇംഗ്ലണ്ട് ക്രിക്കറ്റ് സര്‍ക്യൂട്ടില്‍ ഇടം കയ്യന്‍ ജോ റൂട്ട് എന്നാണ് താരത്തിനുള്ള വിശേഷണം. 22 വയസില്‍ തന്നെ 12 ഫസ്റ്റ് ക്ലാസ് സെഞ്ചുറികള്‍ താരത്തിന്റെ പേരിലുണ്ട്.