1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India Win Gold in Asian Games Cricket

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്: പാക്കിസ്ഥാനെ 19 റൺസിന് തോൽപ്പിച്ച് ഇന്ത്യക്ക് സ്വർണം

Asian Games Cricket, India vs pakistan, India Win Gold in Asian Games Cricket, India Pakistan Match, India vs pakistan Match Update
India

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യക്ക് സ്വർണം. ഫൈനലിൽ പാക്കിസ്ഥാനെ 19 റൺസിന് തോൽപ്പിച്ചു. 
 
സ്‌കോർ കാർഡ് 
 
ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ പാക്കിസ്ഥാന് 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 192 റൺസെടുക്കാനെ സാധിച്ചുള്ളൂ. 
 
ഹസൻ നവാസിന്റെ പോരാട്ടം വിഫലം 
 
പാക്കിസ്ഥാന് വേണ്ടി നാലാമതായി ക്രീസിലെത്തിയ ഹസൻ നവാസ് 51 പന്തിൽ 96 റൺസ് നേടി. പാക്കിസ്ഥാന് വിജയപ്രതീക്ഷ നൽകിയ നവാസിനെ ശിവം ദുബെ സഞ്ജു സാംസണിന്റെ കൈകളിൽ എത്തിക്കുകയായിരുന്നു. അഞ്ച് ഫോറും ഏഴ് സിക്‌സും സഹിതമാണ് നവാസിന്റെ ഇന്നിങ്‌സ്. സായിം അയൂബ് (29), മാസ് സദാഖത്ത് (23) എന്നിവരും പാക്കിസ്ഥാന് വേണ്ടി ഭേദപ്പെട്ട പ്രകടനം നടത്തി. 
 
ഇന്ത്യയുടെ ബൗളിങ് 
 
നാല് ഓവറിൽ 29 റൺസ് വീതം വഴങ്ങി അക്‌സർ പട്ടേലും വാഷിങ്ടൺ സുന്ദറും രണ്ട് വീതം വിക്കറ്റുകൾ വീഴ്ത്തി. ശിവം ദുബെയ്ക്ക് മൂന്ന് ഓവറിൽ 33 ന് രണ്ട് വിക്കറ്റ്. 
 
അഭിഷേകിനും തിലകിനും അർധ സെഞ്ചുറി 
 
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടി. ഇന്ത്യക്കായി അഭിഷേക് ശർമ അർധ സെഞ്ചുറി നേടി. വെറും 28 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്സും സഹിതം 61 റൺസുമായി അഭിഷേകാണ് ടോപ് സ്‌കോറർ. തിലക് വർമ 22 പന്തിൽ മൂന്ന് ഫോറും നാല് സിക്സും സഹിതം 51 റൺസുമായി പുറത്താകാതെ നിന്നു. ശിവം ദുബെ (15 പന്തിൽ 27), ശ്രേയസ് അയ്യർ (24 പന്തിൽ 21), ഇഷാൻ കിഷൻ (18 പന്തിൽ 20) എന്നിവരും ഇന്ത്യക്കായി തിളങ്ങി. Also Read: നിങ്ങളൊരു ബിരിയാണി ലൗവർ ആണോ? അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങൾ
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
തുടർച്ചയായി നിരാശപ്പെടുത്തുന്ന സഞ്ജു !