1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Asian Games India vs Sri lanka Match Live Updates

India vs Sri lanka, Asian Games Semi-Final: 'ഇവർ മണ്ടൻമാർ ആണോ'; മൂന്ന് പേർ റൺഔട്ട്, അനായാസം ലങ്കയെ വീഴ്ത്തി, ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ !

India vs Sri Lanka, Asian Games Cricket, Asian Games India vs Sri lanka Match Live Updates, India vs Sri Lanka Match Updates, Ishan Kishan
India - Asian Games

 

India vs Sri Lanka, Asian Games Semi-Final: ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യ-പാക്കിസ്ഥാൻ ഫൈനൽ. സെമിയിൽ ശ്രീലങ്കയെ 124 റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ ഫൈനലിൽ പ്രവേശിച്ചത്. 
 
ശ്രീലങ്ക 45 ന് ഓൾഔട്ട് 
 
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 169 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ശ്രീലങ്ക 45 ന് ഓൾഔട്ടായി. ഇന്ത്യക്കായി ജസ്പ്രിത് ബുംറയാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. രണ്ട് ഓവറിൽ ഏഴ് റൺസ് മാത്രം വഴങ്ങിയാണ് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയത്. അക്സർ പട്ടേലിനും അഭിഷേക് ശർമയ്ക്കും രണ്ട് വീതം വിക്കറ്റുകൾ. വാഷിങ്ടൺ സുന്ദർ ഒരു വിക്കറ്റ് നേടി. മൂന്ന് ലങ്കൻ താരങ്ങൾ റൺഔട്ടായി.
ഇഷാൻ മിന്നിച്ചു 
 
അഞ്ചാമനായി ക്രീസിലെത്തിയ ഇഷാൻ കിഷനാണ് ഇന്ത്യയുടെ ടോട്ടൽ സ്‌കോറിൽ പകുതിയും സ്‌കോർ ചെയ്തത്. 46 പന്തിൽ നാല് ഫോറും അഞ്ച് സിക്‌സും സഹിതം 80 റൺസുമായി ഇഷാൻ പുറത്താകാതെ നിന്നു. തുടരെ വിക്കറ്റുകൾ വീണ് ഇന്ത്യ സമ്മർദ്ദത്തിലായപ്പോഴും ഒരു വശത്ത് ഇഷാൻ ആത്മവിശ്വാസത്തോടെ നിലയുറപ്പിക്കുകയായിരുന്നു. 
India vs Sri Lanka, Asian Games Cricket, Asian Games India vs Sri lanka Match Live Updates, India vs Sri Lanka Match Updates, Ishan Kishan
Ishan Kishan
 
സഞ്ജു നിരാശപ്പെടുത്തി 
 
മലയാളി താരം സഞ്ജു സാംസൺ വൺഡൗൺ ആയാണ് ഇറങ്ങിയത്. ഒൻപത് പന്തുകളിൽ ഒരു ഫോർ സഹിതം ഏഴ് റൺസെടുത്ത് പുറത്തായി. രത്‌നായകെയുടെ പന്തിൽ തരിന്ദുവിന് ക്യാച്ച് നൽകിയാണ് മടക്കം. 
 
വൈഭവ് തിളങ്ങി 
 
അഭിഷേക് ശർമയ്‌ക്കൊപ്പം ഓപ്പണറായി ക്രീസിലെത്തിയ വൈഭവ് സൂര്യവൻശി 21 പന്തിൽ 38 റൺസ് നേടി. ആറ് ഫോറും രണ്ട് സിക്‌സും സഹിതമാണ് വൈഭവിന്റെ ഇന്നിങ്‌സ്. 
 
ഒൻപത് ബാറ്റർമാർ, പക്ഷേ..! 
 
ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ ഒൻപതാമനായി ഇറങ്ങുന്ന തരത്തിൽ ഗംഭീര ബാറ്റിങ് ലൈനപ്പുമായാണ് ഇന്ത്യ കളിച്ചത്. എന്നാൽ അഭിഷേക് ശർമ (ഏഴ്), സഞ്ജു സാംസൺ (ഏഴ്), അക്‌സർ പട്ടേൽ (എട്ട്), തിലക് വർമ (രണ്ട്), ശിവം ദുബെ (മൂന്ന്) എന്നിവർ ഒറ്റയക്കത്തിനു പുറത്തായി. നായകൻ ശ്രേയസ് അയ്യർ 13 പന്തിൽ 13 റൺസെടുത്തു. വാഷിങ്ടൺ സുന്ദർ മൂന്ന് പന്തിൽ ഏഴ് റൺസുമായി പുറത്താകാതെ നിന്നു. 
 
ശ്രീലങ്ക ബൗളിങ് 
 
ലങ്കയ്ക്കായി നായകൻ സഹാൻ അരാച്ഛിഗെ നാല് ഓവറിൽ 28 വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. തരിന്ദു രത്‌നായകെയ്ക്കും രണ്ട് വിക്കറ്റ്. വനുജ സഹാൻ, ലസിത് ക്രൂസ്പുല്ലെ, നുവാനിദു ഫെർണാഡോ എന്നിവർക്ക് ഓരോ വിക്കറ്റ്. Also Read: 'മെസിയില്ല', 'അതിനെന്താ?'; നാല് ഗോളുകൾക്ക് ബൊളീവിയയെ തകർത്ത് അർജന്റീന
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
'മെസിയില്ല', 'അതിനെന്താ?'; നാല് ഗോളുകൾക്ക് ബൊളീവിയയെ തകർത്ത് അർജന്റീന