ഏകദിന ലോകകപ്പ് ഷെഡ്യൂൾ റെഡി, ഇന്ത്യയുടെ ആദ്യ മത്സരം ഓസ്ട്രേലിയക്കെതിരെ, ഗ്രൂപ്പിൽ പാകിസ്ഥാനും
ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.
2027 ഐസിസി ഏകദിന ലോകകപ്പിനുള്ള ഗ്രൂപ്പുകളും മത്സരക്രമവും പ്രഖ്യാപിച്ച് ഐസിസി. ദക്ഷിണാഫ്രിക്ക, നമീബിയ, സിംബാബ്വെ എന്നീ രാജ്യങ്ങളാണ് ഇത്തവണ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. 2027 ഒക്ടോബര്‍ 2 മുതല്‍ യോഗ്യതാ മത്സരങ്ങളും ഒക്ടോബര്‍ 7 മുതല്‍ 14 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പ് മത്സരങ്ങളും ആരംഭിക്കും. ഗ്രൂപ്പ് ഘട്ടത്തില്‍ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.
ഓസ്‌ട്രേലിയക്ക് പുറമെ അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍, സിംബാബ്വെ എന്നീ ടീമുകളാണ് ഗ്രൂപ്പ് എയിലുള്ളത്. ഒന്നാം ക്വാളിഫയറില്‍ വിജയിച്ചെത്തുന്ന ടീമും ഈ ഗ്രൂപ്പിലുണ്ടാകും. ദക്ഷിണാഫ്രിക്കന്‍, ഇംഗ്ലണ്ട്, ന്യൂസിലന്‍ഡ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നീ ടീമുകളാണ് ഗ്രൂപ്പ് ബിയിലുള്ളത്. 2 ഗ്രൂപ്പുകളില്‍ നിന്നുമായി 7 ടീമുകളാകും അടുത്തഘട്ടത്തില്‍ യോഗ്യത നേടുക. ഇതില്‍ മികച്ച 4 ടീമുകള്‍ സെമിഫൈനലില്‍ പ്രവേശിക്കും.
ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങള്‍
ഒക്ടോബര്‍ 7 : ഇന്ത്യ- ഓസ്‌ട്രേലിയ
ഒക്ടോബര്‍ 10 - ഇന്ത്യ- പാകിസ്ഥാന്‍
ഒക്ടോബര്‍ 14 - ഇന്ത്യ- അഫ്ഗാനിസ്ഥാന്‍
ഒക്ടോബര്‍ 17 - ഇന്ത്യ- ക്വാളിഫയര്‍ എ
ഒക്ടോബര്‍ 14 - ഇന്ത്യ- സിംബാബ്വെ
കെപ്ടൗണില്‍ നവംബര്‍ 17ന് ഒന്നാം സെമിഫൈനലും നവംബര്‍ 18ന് ഷ്വാനെയില്‍ രണ്ടാം സെമിഫൈനലും നടക്കും. നവംബര്‍ 21ന് ജൊഹാനസ് ബര്‍ഗിലാണ് ഫൈനല്‍. നവംബര്‍ 22ന് റിസര്‍വ് ദിനവുമുണ്ട്.
