വെടിക്കെട്ട് ബാറ്റിങ് നിരയുമായി ഇന്ത്യ; വൈഭവ് ഓപ്പണിങ്, സഞ്ജു വൺഡൗൺ ഇറങ്ങും
India
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിന്റെ രണ്ടാം സെമി ഫൈനലിൽ ശ്രീലങ്കയെ നേരിടാൻ ഇന്ത്യ ഇറങ്ങുന്നത് വെടിക്കെട്ട് ബാറ്റിങ് നിരയുമായി. ഒൻപതാമനായി വാഷിങ്ടൺ സുന്ദർ ഇറങ്ങുന്ന വിധമാണ് ഇന്ത്യയുടെ ലൈനപ്പ്.
ഓപ്പണിങ് അഭിഷേകും വൈഭവും
അഭിഷേക് ശർമയ്‌ക്കൊപ്പം യുവതാരം വൈഭവ് സൂര്യവൻശി ഓപ്പണിങ് ഇറങ്ങും. സഞ്ജു സാംസൺ മൂന്നാം നമ്പറിലാകും ബാറ്റ് ചെയ്യുക. ഇഷാൻ കിഷൻ അഞ്ചാം നമ്പറിലേക്ക് ഇറങ്ങും.
പ്ലേയിങ് ഇലവൻ: ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), വൈഭവ് സൂര്യവൻശി, അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, തിലക് വർമ, ശിവം ദുബെ, അക്‌സർ പട്ടേൽ, വാഷിങ്ടൺ സുന്ദർ, രവി ബിഷ്‌ണോയ്, ജസ്പ്രിത് ബുംറ
ടോസ് ലങ്കയ്ക്ക്
ടോസ് ലഭിച്ച ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു.
ഫൈനലിൽ പാക്കിസ്ഥാൻ
ഒന്നാം സെമി ഫൈനലിൽ ബംഗ്ലാദേശിനെ തകർത്ത് പാക്കിസ്ഥാൻ ഫൈനലിലെത്തി. രണ്ടാം സെമിയിൽ ജയിക്കുന്നവർ ഫൈനലിൽ പാക്കിസ്ഥാനെ നേരിടണം.
