1. മറ്റുള്ളവ
  2. ആരോഗ്യം
  3. നുറുങ്ങുകള്‍
  4. Biryani Side Effects

നിങ്ങളൊരു ബിരിയാണി ലൗവർ ആണോ? അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങൾ

Biryani, Side effects of Biryani, Biryani carbs unhealthy, Biryani Not good for health, ബിരിയാണി, ബിരിയാണിയുടെ ദൂഷ്യഫലങ്ങള്‍
ബിരിയാണി ഇഷ്ടമില്ലാത്തവരായി നമുക്കിടയിൽ ആരും ഉണ്ടാകില്ല. എന്നാൽ അമിതമായി ബിരിയാണി കഴിക്കുന്നത് ആരോഗ്യത്തിനു ഒരുപാട് ദോഷം ചെയ്യും. ബിരിയാണി കഴിക്കുന്നതിൽ നിയന്ത്രണം വേണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. 
 
കാർബോ ഹൈഡ്രേറ്റ് ധാരാളം അടങ്ങിയ ഭക്ഷണമാണ് ബിരിയാണി. ഒരു വെജ് ബിരിയാണിയിൽ പോലും 250-300 കലോറി അടങ്ങിയിട്ടുണ്ട്. നോൺ വെഡ് ബിരിയാണിയിലെ കലോറിയുടെ അളവ് 400 മുതൽ 450 വരെയാണ്. അമിതമായ അളവിൽ കലോറി ശരീരത്തിലേക്ക് എത്തുന്നത് ദോഷകരമാണ്. അമിതമായി ബിരിയാണി കഴിക്കുന്നത് ശരീരഭാരം വർധിപ്പിക്കും, ഇത് കുടവയറിനും കാരണമാകും. 
 
നെയ്യ്, എണ്ണ എന്നിവ ചേർക്കുന്നതിനാൽ ബിരിയാണിയിലെ കലോറി വളരെ ഉയർന്നു നിൽക്കുന്നു. കാർബോ ഹൈഡ്രേറ്റ്, കൊഴുപ്പ് എന്നിവയുടെ അളവും കൂടുതലാണ്. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കും. കൊഴുപ്പ് അമിതമായി അടങ്ങിയതിനാൽ ബിരിയാണി കൊളസ്ട്രോളിന് കാരണമാകുന്നു. ഹൃദയ സംബന്ധമായ അസുഖങ്ങൾ ഉള്ളവരും പ്രമേഹം, കൊളസ്ട്രോൾ എന്നിവ ഉള്ളവരും ബിരിയാണി നിയന്ത്രിക്കണം. ഇതിനർത്ഥം ബിരിയാണി പൂർണമായി ഒഴിവാക്കണമെന്നല്ല. അമിതമായി ബിരിയാണി കഴിക്കരുത്, ഇത്തരം ഭക്ഷണം കഴിക്കുമ്പോൾ ശരീരിക വ്യായാമത്തിൽ ഏർപ്പെടുക. 
അടുത്ത ലേഖനം
ചില പുകവലിക്കാര്‍ക്ക് കാന്‍സര്‍ വരാതിരിക്കാനുള്ള കാരണം ഇതാണ്; പുതിയ പഠനം