തുടർച്ചയായി നിരാശപ്പെടുത്തുന്ന സഞ്ജു !
ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ അമ്പേ നിരാശപ്പെടുത്തി സഞ്ജു സാംസൺ. പാക്കിസ്ഥാനെതിരായ ഫൈനലിൽ നാല് പന്തിൽ രണ്ട് റൺസെടുത്താണ് താരം പുറത്തായത്.
അഹമ്മദ് ഡാനിയലിന്റെ പന്തിൽ അറഫാത്ത് മിൻഹാസ് ക്യാച്ചെടുത്താണ് സഞ്ജുവിനെ പുറത്താക്കിയത്.
ശ്രീലങ്കയ്‌ക്കെതിരായ സെമി ഫൈനൽ മത്സരത്തിലും സഞ്ജു നിരാശപ്പെടുത്തിയിരുന്നു. ഒൻപത് പന്തിൽ ഏഴ് റൺസ് മാത്രമാണ് സഞ്ജു സെമിയിൽ നേടിയത്.
അതേസമയം ഫൈനലിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 211 റൺസ് നേടി. ഇന്ത്യക്കായി അഭിഷേക് ശർമ അർധ സെഞ്ചുറി നേടി. വെറും 28 പന്തിൽ മൂന്ന് ഫോറും ഏഴ് സിക്‌സും സഹിതം 61 റൺസുമായി അഭിഷേകാണ് ടോപ് സ്‌കോറർ. തിലക് വർമ 22 പന്തിൽ മൂന്ന് ഫോറും നാല് സിക്‌സും സഹിതം 51 റൺസുമായി പുറത്താകാതെ നിന്നു.
ശിവം ദുബെ (15 പന്തിൽ 27), ശ്രേയസ് അയ്യർ (24 പന്തിൽ 21), ഇഷാൻ കിഷൻ (18 പന്തിൽ 20) എന്നിവരും ഇന്ത്യക്കായി തിളങ്ങി.
