അനുബന്ധ വാര്‍ത്തകള്‍
- 18 സീസണുകൾക്കൊടുവിൽ ചെന്നൈ വിട്ട് സ്റ്റീഫൻ ഫ്ലെമിങ്, പരിശീലന സ്ഥാനമൊഴിഞ്ഞു, പകരമാര് ?
- 2 ഇന്നിങ്ങ്സുകൾ കൊണ്ട് സഞ്ജുവിനെ അളക്കരുത്, വിമർശകർക്ക് മറുപടി നൽകി ചെന്നൈ പരിശീലകൻ
- Sanju Samson: ധോനിക്ക് പിൻഗാമിയായി സഞ്ജു മാറും, ടി20 ക്രിക്കറ്റിലെ പുത്തൻ ബ്രാൻഡാകും
- ലോകകപ്പ് പ്ലാൻ കോലിയോട് ആലോചിച്ചെന്ന് ഗിൽ, പരിശീലനത്തിനിടെ കോലിയെ അവഗണിച്ച് ഗംഭീർ, ഇന്ത്യൻ ക്യാമ്പിൽ എന്താണ് നടക്കുന്നത്!
- ഗംഭീറിന് ചില കളിക്കാരെ മാത്രമാണ് താല്പര്യം, രൂക്ഷവിമർശനവുമായി ഹനുമ വിഹാരി
എംഎൽസിയിൽ എട്ടുനിലയിൽ പൊട്ടിയത് തിരിച്ചടിയായി, ഫ്ലെമിങ്ങിനൊപ്പം കൂടുതൽ തലകൾ ഉരുളും!
കഴിഞ്ഞ മാസം കാശി വിശ്വനാഥും ഫ്‌ലെമിങ്ങ് പുറത്ത് പോകാനുള്ള സാധ്യതകള്‍ ഒന്നും സൂചിപ്പിച്ചിരുന്നില്ല.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് പരിശീലകനെന്ന നിലയിലുള്ള 18 വര്‍ഷത്തെ സേവനങ്ങള്‍ക്ക് അവസാനം കുറിച്ച് കഴിഞ്ഞ ദിവസമാണ് സ്റ്റീഫന്‍ ഫ്‌ലെമിങ് ചെന്നൈ പരിശീലകസ്ഥാനത്ത് നിന്ന് പുറത്തുപോയത്. 2025ലെ ഐപിഎല്ലില്‍ അവസാനസ്ഥാനത്തും 2026ല്‍ എട്ടാം സ്ഥാനത്തുമാണ് ചെന്നൈ ഫിനിഷ് ചെയ്തതെങ്കിലും സ്റ്റീഫന്‍ ഫ്‌ലെമിങ്ങിനെ പുറത്താക്കുന്ന കാര്യങ്ങളില്‍ ചര്‍ച്ചകളൊന്നും ടീം മാനേജ്‌മെന്റിനുള്ളില്‍ ഉണ്ടായിരുന്നില്ല. കഴിഞ്ഞ മാസം കാശി വിശ്വനാഥും ഫ്‌ലെമിങ്ങ് പുറത്ത് പോകാനുള്ള സാധ്യതകള്‍ ഒന്നും സൂചിപ്പിച്ചിരുന്നില്ല.
എന്നാല്‍ മേജര്‍ ലീഗ് ക്രിക്കറ്റില്‍ ചെന്നൈയുടെ ഫ്രാഞ്ചൈസി ടീമായ ടെക്‌സാസ് സൂപ്പര്‍ കിങ്ങ്‌സ് 10 കളികളില്‍ ഏഴിലും തോറ്റ് സീസണ്‍ അവസാനിപ്പിച്ചതോടെയാണ് ചെന്നൈ ഉടമകള്‍ മാറിചിന്തിച്ചത്. ഐപിഎല്ലില്‍ സമീപകാലത്ത് ചെന്നൈയുടേത് മോശം പ്രകടനമാണെങ്കിലും ടീമിനെ 5 തവണ ചാമ്പ്യന്മാരാക്കുന്നതില്‍ പരിശീലകനെന്ന രീതിയില്‍ പങ്കുവഹിച്ച ഫ്‌ലെമിങ്ങിനെ മാനേജ്‌മെന്റ് എക്കാലവും പിന്തുണച്ചിട്ടുണ്ട്. ഐപിഎല്ലില്‍ മാത്രമാണ് ചെന്നൈയ്ക്ക് കിരീടങ്ങളുള്ളു എന്നും മറ്റ് വിദേശലീഗുകളില്‍ ചെന്നൈ ഫ്രാഞ്ചൈസിയുടെ ടീമുകള്‍ വലിയ പരാജയമാണെന്നും ആരാധകര്‍ ചൂണ്ടികാണിച്ചിരുന്നു. ഐപിഎല്ലില്‍ ഫ്‌ലെമിങ്ങിന്റെയല്ല ധോനിയുടെ സാന്നിധ്യമാണ് ചെന്നൈയ്ക്ക് വിജയങ്ങള്‍ കൊണ്ടുവന്നതെന്നാണ് ഇവര്‍ പറയുന്നത്. ഈ വര്‍ഷം എംഎല്‍സിയില്‍ അവസാന സ്ഥാനക്കാരായി ടെക്‌സാസ് സൂപ്പര്‍ കിങ്ങ് പുറത്തായതോടെയാണ് ഫ്‌ലെമിങ്ങിന് മരണമണിയടിച്ചത്.
ഫ്‌ലെമിങ്ങിനൊപ്പം ചെന്നൈ സൂപ്പര്‍ കിങ്ങ്‌സിന്റെ ബൗളിംഗ് കോച്ച് എറിക് സൈമണും പുറത്തായേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.അതേസമയം ഫ്‌ലെമിങ്ങിന് ശേഷം ആരാകും ചെന്നൈ പരിശീലകനാവുക എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നിലവില്‍ രാഹുല്‍ ദ്രാവിഡ്, ഹേമന്ദ് ബദാനി എന്നിവരെയാണ് ചെന്നൈ പരിഗണിക്കുന്നത്. വരും ദിവസങ്ങളില്‍ ഇക്കാര്യങ്ങളില്‍ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.ALSO READ: 18 സീസണുകൾക്കൊടുവിൽ ചെന്നൈ വിട്ട് സ്റ്റീഫൻ ഫ്ലെമിങ്, പരിശീലന സ്ഥാനമൊഴിഞ്ഞു, പകരമാര് ?