വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല; ഗംഭീറിന്റെ വിശ്വസ്തൻ ഇന്ത്യൻ ക്യാമ്പ് വിടുന്നു!,ബിസിസിഐയെ പ്രതിസന്ധിയിലാക്കി ആഭ്യന്തര തർക്കം!
ബിസിസിഐ (BCCI) നല്‍കിയ ചില വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തത് സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
ഇംഗ്ലണ്ട് പര്യടനത്തിലെ കനത്ത പരാജയങ്ങള്‍ക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാക്ക്റൂം സ്റ്റാഫിലും കടുത്ത ഭിന്നത പുകയുന്നതായി സൂചന. ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ഏറ്റവും അടുത്ത വിശ്വസ്തനും ഇന്ത്യന്‍ ടീമിന്റെ അസിസ്റ്റന്റ് കോച്ചുമായ റയാന്‍ ടെന്‍ ഡോസ്‌കാറ്റെ പദവി ഒഴിയാന്‍ താല്പര്യം പ്രകടിപ്പിച്ചതായി പ്രമുഖ കായിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബിസിസിഐ (BCCI) നല്‍കിയ ചില വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്തത് സംബന്ധിച്ച പ്രശ്‌നങ്ങളാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന.
ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്ക് ശേഷം ടെന്‍ ഡോസ്‌കാറ്റെ ഔദ്യോഗികമായി പടിയിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഐപിഎല്ലിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന ഡൊഷെറ്റ് ഇതിനകം ഒരു പ്രമുഖ ഫ്രാഞ്ചൈസിയുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്. രണ്ട് വര്‍ഷം മുന്‍പ് ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യ പരിശീലകനായി ചുമതലയേറ്റപ്പോഴാണ് ടെന്‍ ഡോസ്‌കാറ്റെയെ തന്റെ സഹായിയായി ഒപ്പം കൂട്ടിയത്. ഇന്ത്യന്‍ ടീമിന്റെ സ്‌പെഷ്യലിസ്റ്റ് ഫീല്‍ഡിങ് കോച്ചായി നിയമിക്കാമെന്ന ഉറപ്പിലാണ് ടെന്‍ ഡോസ്‌കാറ്റെ കരാര്‍ ഒപ്പിട്ടത്. എന്നാല്‍ രാഹുല്‍ ദ്രാവിഡിന്റെ കോച്ചിങ് സെറ്റപ്പിലുണ്ടായിരുന്ന കോച്ച് ടി. ദിലീപിന് ടീമിലെ ഒരു മുതിര്‍ന്ന താരത്തിന്റെ ശക്തമായ ശുപാര്‍ശയെ തുടര്‍ന്ന് ഒരു വര്‍ഷത്തെ കരാര്‍ ബിസിസിഐ നീട്ടിനല്‍കുകയായിരുന്നു.
A massive blow to Team India's coaching staff! ????????
— Cricket Hub (@Anurag9793) July 14, 2026
• Assistant coach Ryan ten Doeschate is set to step down after the ongoing England ODI series, with the July 19 Lord's match likely being his last.
• After wrapping up his 2-year BCCI contract, the former Dutch star… pic.twitter.com/ar74iwci7J
ബാറ്റിംഗിന് സീതാന്‍ഷു കൊട്ടക്കും ഗംഭീറും, പേസ് ബൗളിംഗിന് മോണി മോര്‍ക്കലും, സ്പിന്നിന് സായ്രാജ് ബഹുതുലെയും ഉള്ളപ്പോള്‍ 2 വര്‍ഷമായി സ്‌പെഷ്യലിസ്റ്റ് പോര്‍ട്ട്‌ഫോളിയോ ഇല്ലാതെ ടെന്‍ ഡോസ്‌കാറ്റെ സൈഡ് ബെഞ്ചിലായ അവസ്ഥയിലാണ്.ദിലീപ് തുടരുന്നതിനാല്‍ മികച്ചൊരു പരിശീലകനായിട്ടും ഡോസ്‌കാറ്റെയുടെ സേവനം പൂര്‍ണ്ണമായി ഉപയോഗിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല.
തന്റെ കരിയറിലെ ഏറ്റവും 'സെല്‍ഫ്ലെസ്സ്' ആയ മനുഷ്യനെന്ന് ഗംഭീര്‍ വിശേഷിപ്പിച്ച വ്യക്തിയാണ് റയാന്‍ ടെന്‍ ഡോസ്‌കാറ്റെ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കാലം മുതല്‍ ഗംഭീറിനൊപ്പമാണ്. ഡോസ്‌കാറ്റെയെ ടീമില്‍ നിലനിര്‍ത്താന്‍ ബിസിസിഐക്ക് താല്പര്യമുണ്ടെങ്കിലും, വാഗ്ദാനങ്ങള്‍ പാലിക്കപ്പെടാത്ത സാഹചര്യത്തില്‍ താരത്തെ അനുനയിപ്പിക്കുക എന്നത് ഗൗതം ഗംഭീറിന് വലിയൊരു വെല്ലുവിളിയായേക്കും. ശ്രീലങ്കന്‍ പര്യടനത്തിന് മുന്‍പ് സപ്പോര്‍ട്ട് സ്റ്റാഫിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കാനിരിക്കെ ഡോസ്‌കാറ്റെ ഒഴിഞ്ഞാല്‍, ദിലീപിനെ താല്ക്കാലികമായി നിലനിര്‍ത്താന്‍ ബിസിസിഐ നിര്‍ബന്ധിതരാകും.ALSO READ: India vs England: 12 വർഷം നീണ്ട എഡ്ജ്ബാസ്റ്റൺ മല താണ്ടി ഗിൽ