ഈ ടീമിൽ നിന്നും ആദ്യം പുറത്താവുക സഞ്ജുവാകും, അയർലൻഡ് തോൽവിക്ക് പിന്നാലെ വിമർശിച്ച് ആകാശ് ചോപ്ര
അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലെ 2 മത്സരങ്ങളും പരാജയപ്പെട്ടതോടെ ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷവിമര്‍ശനവുമായി ആരാധകര്‍. ഐപിഎല്ലില്‍ തകര്‍ത്തടിച്ച ബാറ്റര്‍മാര്‍ക്കൊന്നും തന്നെ അയര്‍ലന്‍ഡിലെ പേസിനെ തുണയ്ക്കുന്ന പിച്ചുകളില്‍ തിളങ്ങാനായിരുന്നില്ല. യുവതാരം വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കാത്തതിലും ആരാധകര്‍ക്ക് പ്രതിഷേധമുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ മാറ്റം വരുത്തുകയാണെങ്കില്‍ ആദ്യം ടീമില്‍ നിന്നും തെറിക്കുക മലയാളി താരം സഞ്ജു സാംസണാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരമായ ആകാശ് ചോപ്ര. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കവെയാണ് ചോപ്ര ഇക്കാര്യം പറഞ്ഞത്.
ആദ്യ ടി20 മത്സരത്തില്‍ അയര്‍ലന്‍ഡിനെതിരെ 5 റണ്‍സിന് പുറത്തായ സഞ്ജു രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായാണ് മടങ്ങിയത്. ഈ സാഹചര്യത്തില്‍ ടീമില്‍ നിന്നും ആരെയെങ്കിലും പുറത്താക്കാന്‍ ടീം മാനേജ്‌മെന്റ് ചിന്തിച്ചാല്‍ ആദ്യം പുറത്താവുക സഞ്ജുവാകുമെന്നാണ് ആകാശ് ചോപ്ര പറയുന്നത്. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി ശ്രേയസ് അയ്യര്‍ ഒരേ രീതിയിലാണ് പുറത്താകുന്നതെന്ന ആശങ്കയും ആകാശ് ചോപ്ര പങ്കുവെച്ചു.
അയര്‍ലന്‍ഡിനെതിരെ ബാറ്റിംഗ് ഓര്‍ഡറില്‍ വരുത്തിയ മാറ്റങ്ങളും ഇന്ത്യയുടെ തോള്‍വിക്ക് കാരണമായതായി ഓവറുകളില്‍ ഹര്‍ഷിത് റാണയും പ്രിന്‍സ് യാദവും ചേര്‍ന്ന് മത്സരം ആവേശകരമാക്കിയെങ്കിലും തോല്‍വി തോല്‍വി തന്നെയാണെന്നും ആകാശ് ചോപ്ര പറഞ്ഞു.ALSO READ: Tilak Varma : ഫിഫ്റ്റിയടിക്കാൻ എടുത്തത് 45 പന്തുകൾ, തിലക് വർമയുടെ മെല്ലെപ്പോക്കിൽ വിമർശനം, അപ്പോഴും റെക്കോർഡ് കെ എൽ രാഹുലിന് !
