1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ireland beat India for 34 Runs

India vs Ireland 1st T20I: ചരിത്രമെഴുതി അയർലൻഡ്, നാണംകെട്ട് ശ്രേയസ്; ഇന്ത്യക്കു 34 റൺസ് തോൽവി

ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി

Ireland
Ireland

India vs Ireland 1st T20I: അയർലൻഡിനെതിരായ ഒന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്കു തോൽവി. ട്വന്റി 20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനക്കാരായ ഇന്ത്യയെ 12-ാം സ്ഥാനക്കാരായ അയർലൻഡ് 34 റൺസിനാണ് തോൽപ്പിച്ചത്. ശ്രേയസ് അയ്യരുടെ ഇന്ത്യൻ നായകനായുള്ള അരങ്ങേറ്റം തോൽവിയോടെയായി. 
 
ആദ്യം ബാറ്റ് ചെയ്ത അയർലൻഡ് നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യ 148 നു ഓൾഔട്ട്. ഓപ്പണർ അഭിഷേക് ശർമയുടെ അർധ സെഞ്ചുറി പാഴായി. 20 പന്തിൽ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 50 റൺസ് നേടിയ അഭിഷേക് ഇന്ത്യക്കു മികച്ച തുടക്കമാണ് നൽകിയത്. സഹഓപ്പണർ സഞ്ജു സാംസൺ (അഞ്ച്), ഇഷാൻ കിഷൻ (ഒന്ന്), ശ്രേയസ് അയ്യർ (മൂന്ന്) എന്നിവർ അമ്പേ നിരാശപ്പെടുത്തി. തിലക് വർമ 21 പന്തുകൾ നേരിട്ടാണ് 19 റൺസ് നേടിയത്. ശിവം ദുബെ (14 പന്തിൽ 25), അക്‌സർ പട്ടേൽ (16 പന്തിൽ 15) പൊരുതി നോക്കിയെങ്കിലും രക്ഷയുണ്ടായില്ല. വാഷിങ്ടൺ സുന്ദർ 12 പന്തിൽ ഒൻപത് റൺസെടുത്ത് പുറത്തായി. 
 
അയർലൻഡിനായി അയർലൻഡിനായി മാത്യു ഹൊള്ളാർഡ് നാല് ഓവറിൽ 28 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. മാത്യു ഹംഫ്രേയസിനും മൂന്ന് വിക്കറ്റ്. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ക്യാപ്റ്റൻസി അരങ്ങേറ്റത്തിൽ നിറംമങ്ങി ശ്രേയസ്; തിളങ്ങാതെ സഞ്ജുവും