India vs West Indies, 2nd T20I: 'ഇതൊക്കെ ചെറുത്'; ഇന്ത്യൻ ബൗളർമാരെ പഞ്ഞിക്കിട്ട് വെസ്റ്റ് ഇൻഡീസ്
India vs West Indies 2nd T20I
India vs West Indies, 2nd T20I: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് തോൽവി. ആറ് വിക്കറ്റിനാണ് വിൻഡീസ് ഇന്ത്യയെ കീഴടക്കിയത്.
സ്‌കോർ കാർഡ്
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 249 റൺസ് നേടി. മറുപടി ബാറ്റിങ്ങിൽ ഒൻപത് പന്തുകളും ആറ് വിക്കറ്റും ശേഷിക്കെ വെസ്റ്റ് ഇൻഡീസ് ലക്ഷ്യംകണ്ടു.
നായകൻ ഷായ് ഹോപ്പ് ആണ് വിൻഡീസ് ജയം അനായാസമാക്കിയത്. 45 പന്തിൽ ആറ് ഫോറും ഒൻപത് സിക്‌സും സഹിതം ഹോപ്പ് 102 റൺസുമായി പുറത്താകാതെ നിന്നു. ഷെർഫെയ്ൻ റതർഫോർഡ് 37 പന്തിൽ ഏഴ് ഫോറും ഏഴ് സിക്‌സും സഹിതം 84 റൺസെടുത്തു. റൊമാരിയോ ഷെപ്പോർഡ് 13 പന്തിൽ 34 റൺസുമായി പുറത്താകാതെ നിന്നു.
സഞ്ജുവിന്റെ ഇന്നിങ്‌സ് പാഴായി
സഞ്ജു സാംസൺ 41 പന്തിൽ ഒൻപത് ഫോറും നാല് സിക്‌സും സഹിതം 82 റൺസുമായി ഇന്ത്യയുടെ ടോപ് സ്‌കോററായി. തിലക് വർമ (18 പന്തിൽ പുറത്താകാതെ 44), ഇഷാൻ കിഷൻ (22 പന്തിൽ 43), ശ്രേയസ് അയ്യർ (18 പന്തിൽ 40) എന്നിവരും ഇന്ത്യക്കായി തിളങ്ങി.
പരമ്പര
അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലായി. Also Read: ഡൽഹിയിൽ ഇടത് കൊടുങ്കാറ്റ്, കൈ കൊടുത്ത് പാറ്റകൾ; മോദി സർക്കാർ പ്രതിരോധത്തിൽ
