Shreyas Iyer : ശ്രേയസിനെ വല്ലാതെ ക്രൂശിക്കണ്ട, തോറ്റ് തുടങ്ങുന്ന നാലാമത്തെ ക്യാപ്റ്റൻ
ചാമ്പ്യന്മാരെന്ന പെരുമായുമായാണ് എത്തിയതെങ്കിലും ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെ ഇന്ത്യ പരാജയപ്പെട്ടു.
ലോകകപ്പ് വിജയികളായെത്തിയ ആദ്യ രാജ്യാന്തര മത്സരത്തില്‍ തന്നെ പരാജയം രുചിച്ച് ഇന്ത്യ. ലോകകപ്പില്‍ ഇന്ത്യയെ വിജയികളാക്കിയ നായകനായ സൂര്യകുമാറിന് പകരക്കാരനായി ശ്രേയസ് അയ്യരെത്തിയ ആദ്യ മത്സരമെന്ന പ്രത്യേകതയും ഇന്നലെ നടന്ന ഇന്ത്യ- അയര്‍ലന്‍ഡ് മത്സരത്തിനുണ്ടായിരുന്നു. ചാമ്പ്യന്മാരെന്ന പെരുമായുമായാണ് എത്തിയതെങ്കിലും ദുര്‍ബലരായ അയര്‍ലന്‍ഡിനെതിരെ ഇന്ത്യ പരാജയപ്പെട്ടു. ബാറ്റിംഗ് നിരയുടെ പരാജയമാണ് ഇന്ത്യന്‍ തോല്‍വിക്ക് പിന്നില്‍. ആദ്യ മത്സരത്തില്‍ പരാജയപ്പെട്ടതോടെ 2 മത്സരങ്ങള്‍ മാത്രമുള്ള പരമ്പരയിലെ കിരീടസാധ്യത ഇന്ത്യയ്ക്ക് നഷ്ടമാവുകയും ചെയ്തു. 34 റണ്‍സിനാണ് ഇന്ത്യയുടെ തോല്‍വി.
മത്സരത്തില്‍ അയര്‍ലന്‍ഡ് ഉയര്‍ത്തിയ 183 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 18.5 ഓവറില്‍ 148 റണ്‍സിന് ഓളൗട്ടാവുകയായിരുന്നു. ഇന്ത്യക്കെതിരെ 12 രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള അയര്‍ലന്‍ഡിന്റെ ആദ്യ വിജയമാണിത്. ടി20 ഫോര്‍മാറ്റില്‍ നായകനായുള്ള ആദ്യമത്സരം പരാജയപ്പെട്ടതോടെ നായകന്‍ ശ്രേയസ് അയ്യര്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. എന്നാല്‍ ടി20 ഫോര്‍മാറ്റില്‍ തോല്‍വിയോടെ തുടങ്ങുന്ന ആദ്യ നായകനല്ല ശ്രേയസ്. വിരാട് കോലി(2017ല്‍ ഇംഗ്ലണ്ടിനെതിരെ), റിഷഭ് പന്ത് (2022ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ), ശുഭ്മാന്‍ ഗില്‍(2024ല്‍ സിംബാബ്വെയ്‌ക്കെതിരെ) എന്നിവരെല്ലാം തോല്‍വിയോടെ തുടങ്ങിയ ഇന്ത്യന്‍ നായകന്മാരാണ്.
അതേസമയം 2024 ജനുവരിക്ക് ശേഷം ഇന്ത്യ കൈവിടുന്ന ആദ്യ ടി20 പരമ്പരയാണിത്. ഇതിന് മുന്‍പ് 2023 ഡിസംബറില്‍ ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പര 1-1ന് അവസാനിച്ചിരുന്നു. അതിന് ശേഷം നടന്ന 12 പരമ്പരകളും ഇന്ത്യ സ്വന്തമാക്കിയിരുന്നു. സംഭവിച്ചത് മറക്കാന്‍ ശ്രമിക്കുകയാണെന്നും അടുത്ത മത്സരത്തില്‍ സര്‍വശക്തിയുമെടുത്ത് വരുമെന്നും മത്സരശേഷം ഇന്ത്യന്‍ നായകനായ ശ്രേയസ് അയ്യര്‍ വ്യക്തമാക്കി.ALSO READ: India vs Ireland 1st T20I: ചരിത്രമെഴുതി അയർലൻഡ്, നാണംകെട്ട് ശ്രേയസ്; ഇന്ത്യക്കു 34 റൺസ് തോൽവി