India vs Ireland, 2nd T20I: ഇന്ത്യക്കായി അരങ്ങേറി സൂര്യാൻഷ് ഷെഡ്‌ഗെയും പ്രിൻസ് യാദവും
ടോസ് ലഭിച്ച ഇന്ത്യ അയർലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു
Prince Yadav
India vs Ireland, 2nd T20I: അയർലൻഡിനെതിരായ ട്വന്റി 20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച് രണ്ട് താരങ്ങൾ. സൂര്യാൻഷ് ഷെഡ്‌ഗെയും പ്രിൻസ് യാദവുമാണ് അരങ്ങേറ്റം കുറിച്ചത്.
രാജ്യാന്തര ടി20 ഫോർമാറ്റിൽ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുന്ന 120, 121 - ാമത്തെ താരങ്ങളാണ് ഇരുവരും. 125 താരങ്ങൾക്കു അരങ്ങേറ്റം നൽകിയ പാക്കിസ്ഥാൻ മാത്രമാണ് ഈ നേട്ടത്തിൽ ഇന്ത്യക്കു മുന്നിലുള്ളത്.
ടോസ് ലഭിച്ച ഇന്ത്യ അയർലൻഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. കഴിഞ്ഞ കളിയിൽ നിന്ന് രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയിരിക്കുന്നത്. പ്രസിദ്ധ് കൃഷ്ണയും വാഷിങ്ടൺ സുന്ദറുമാണ് ബെഞ്ചിലേക്ക് പോയത്.