1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Gautam Gambhir Brutally Trolled by Iceland Cricket After India Loss to Ireland

കള്ളന്‍.., ആ പോയന്റൊക്കെ അയര്‍ലന്‍ഡിന് കൊടുത്തല്ലെ, ഗംഭീറിന് പ്രത്യേക പ്രതിഭ തന്നെ, ട്രോളി കൊന്ന് ഐസ്ലന്‍ഡ് ക്രിക്കറ്റ്

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഐസ്ലാന്‍ഡ് ക്രിക്കറ്റ് തങ്ങളുടെ പോസ്റ്റ് പങ്കുവെച്ചത്.

Gautam Gambhir
അയര്‍ലന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ 2-0ത്തിന് ഇന്ത്യ നാണംകെട്ടതിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകനായ ഗൗതം ഗംഭീറിനെ പരിഹാസം കൊണ്ട് കുഴിച്ചുമൂടി ഐസ്ലന്‍ഡ് ക്രിക്കറ്റ്. നീണ്ട 3 വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഒരു ടി20 പരമ്പര ഇന്ത്യ കൈവിടുന്നത്. തുടര്‍ച്ചയായി 2 തവണ ലോകചാമ്പ്യന്മാരായി എന്ന നേട്ടവുമായി എത്തിയ ഇന്ത്യന്‍ ബാറ്റിംഗ് നിരയെ 2 മത്സരങ്ങളിലും അയര്‍ലന്‍ഡ് നിലം തൊടീച്ചില്ലായിരുന്നു. 2 മത്സരങ്ങളടങ്ങിയ പരമ്പരയിലെ 2 കളികളിലും ഇന്ത്യയെ അയര്‍ലന്‍ഡ് പരാജയപ്പെടുത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസമാണ് ഗംഭീറിന് ലഭിക്കുന്നത്. ഇതിനിടയിലാണ് ഗംഭീറിനെതിരെ ഐസ്ലന്‍ഡ് ക്രിക്കറ്റിന്റെ ട്രോള്‍.
 
സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് ഐസ്ലാന്‍ഡ് ക്രിക്കറ്റ് തങ്ങളുടെ പോസ്റ്റ് പങ്കുവെച്ചത്.ഇന്ത്യന്‍ ക്രിക്കറ്റിന്റെ മോശം അവസ്ഥയെ പരിഹസിച്ചുകൊണ്ട് ഐസ്ലന്‍ഡ് ക്രിക്കറ്റ് കുറിച്ച വാക്കുകള്‍ ഇങ്ങനെയായിരുന്നു.
 
'ഗൗതം ഗംഭീറിനെ ഞങ്ങളുടെ കോച്ചിംഗ് സ്റ്റാഫിലേക്ക് എടുക്കാന്‍ താല്പര്യമില്ലെന്ന് ഞങ്ങള്‍ ഇതിനാല്‍ സ്ഥിരീകരിക്കുന്നു. എങ്കിലും അദ്ദേഹത്തിന് കടുത്ത 'പ്രതിഭ' തന്നെയുണ്ട് അത് ഞങ്ങള്‍ സമ്മതിക്കുന്നു. കാരണം, ലോകോത്തര ഇന്ത്യന്‍ കളിക്കാരെ ഒപ്പം കൂട്ടിയിട്ടും അയര്‍ലന്‍ഡില്‍ പോയി ഇങ്ങനെയൊരു റിസള്‍ട്ട് (തോല്‍വി) ഉണ്ടാക്കിയെടുക്കണമെങ്കില്‍ അത് തികച്ചും അസാധാരണമായ ഒരു കഴിവ് തന്നെയാണ്!'
 
ഈ പരിഹാസ പോസ്റ്റിന് താഴെ ഇന്ത്യന്‍ ആരാധകരും വലിയ രീതിയില്‍ കോച്ചിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ടി20 ലോകകപ്പ് നേടി വെറും മൂന്ന് മാസത്തിനുള്ളിലാണ് അയര്‍ലന്‍ഡ് പോലുള്ള ഒരു ചെറിയ ടീമിനോട് ഇന്ത്യ തോറ്റതെന്നതാണ് ആരാധകരുടെ രോഷം ഇരട്ടിയാക്കുന്നത്. ഗംഭീറിന് ട്രെയിനിന്റെ കോച്ച് പോലും ഇന്ത്യന്‍ റെയില്‍വേ നല്‍കില്ലെന്നതാണ് ഒരു ആരാധകന്റെ പരിഹാസം. അതേസമയം യുവതാരം വൈഭവ് സൂര്യവംശിയ്ക്ക് പരമ്പരയില്‍ അവസരം നല്‍കാത്തതില്‍ മുന്‍ താരങ്ങള്‍ക്കടക്കം ഗംഭീറിന്റെ മുകളില്‍ അതൃപ്തിയുണ്ട്. ബാറ്റിംഗ് ഓര്‍ഡറിലെ സ്ഥിരതയില്ലായ്മയിലും ഗംഭീറിന്റെ തീരുമാനങ്ങളില്‍ വിമര്‍ശനങ്ങള്‍ ഏറെയാണ്.ALSO READ: Sanju Samson: സഞ്ജുവിന്റെ കാര്യം പരുങ്ങലിൽ; ഇംഗ്ലണ്ടിനെതിരെ ബെഞ്ചിലോ?
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
Sanju Samson: സഞ്ജുവിന്റെ കാര്യം പരുങ്ങലിൽ; ഇംഗ്ലണ്ടിനെതിരെ ബെഞ്ചിലോ?