1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. England Won by 194 Runs against Pakistan

തോറ്റമ്പി പാക്കിസ്ഥാൻ; രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ ജയം 194 റൺസിന്

England vs Pakistan, Pakistan vs England 2nd Test, England Pakistan Test, England Won by 194 Runs against Pakistan, Joe Root, Babar Azam
England vs Pakistan

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും തോറ്റമ്പി പാക്കിസ്ഥാൻ. ലോർഡ്‌സ് ടെസ്റ്റിൽ 194 റൺസിനാണ് പാക്കിസ്ഥാൻ തോറ്റത്. 389 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങ്ങിനിറങ്ങിയ പാക്കിസ്ഥാൻ 194 റൺസിന് ഓൾഔട്ട് ആയി. 
 
സ്‌കോർ കാർഡ് 
 
ഒന്നാം ഇന്നിങ്‌സ്
 
ഇംഗ്ലണ്ട് - 290 ന് ഓൾഔട്ട് 
പാക്കിസ്ഥാൻ - 110 ന് ഓൾഔട്ട് 
 
ഇംഗ്ലണ്ടിന് ഒന്നാം ഇന്നിങ്‌സിൽ 180 റൺസ് ലീഡ് 
 
രണ്ടാം ഇന്നിങ്‌സ് 
 
ഇംഗ്ലണ്ട് - 208 ന് ഓൾഔട്ട് 
പാക്കിസ്ഥാൻ - 194 ന് ഓൾഔട്ട് 
 
പൊരുതിയത് ഷക്കീൽ മാത്രം 
 
രണ്ടാം ഇന്നിങ്‌സിൽ പാക്കിസ്ഥാന് വേണ്ടി പൊരുതിയത് സൗദ് ഷക്കീൽ മാത്രം. 122 പന്തിൽ 13 ഫോറും രണ്ട് സിക്‌സും സഹിതം 97 റൺസ് നേടിയ ഷക്കീൽ ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറർ. ഷാൻ മസൂദ് 72 പന്തിൽ 26 റൺസെടുത്തു. നായകൻ ബാബർ അസം വീണ്ടും നിരാശപ്പെടുത്തി, എട്ട് പന്തിൽ ആറ് റൺസുമായി പുറത്ത്. ഒന്നാം ഇന്നിങ്‌സിൽ പത്ത് പന്തിൽ എട്ട് റൺസാണ് ബാബർ നേടിയത്. 
ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 
 
രണ്ടാം ഇന്നിങ്‌സിൽ ഡാൻ ലോറൻസ് ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറർ. 70 പന്തിൽ ഏഴ് ഫോറും രണ്ട് സിക്‌സും സഹിതം 54 റൺസ് നേടി. ഹാരി ബ്രൂക്ക് (56 പന്തിൽ 34), എമിലിയോ ഗേ (74 പന്തിൽ 31), നായകൻ ജോ റൂട്ട് (37 പന്തിൽ 24) എന്നിവരും രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ടിനായി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു. 
 
ഒലി റോബിൻസൺ കളിയിലെ താരം 
 
ഒന്നാം ഇന്നിങ്‌സിൽ 13 ഓവറിൽ 11 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റും രണ്ടാം ഇന്നിങ്‌സിൽ 14 ഓവറിൽ 24 വഴങ്ങി നാല് വിക്കറ്റും സ്വന്തമാക്കിയ ഇംഗ്ലണ്ട് പേസർ ഒലി റോബിൻസൺ ആണ് കളിയിലെ താരം. 
 
റൂട്ടിന് കിടിലൻ തുടക്കം 
 
ഇംഗ്ലണ്ട് നായകസ്ഥാനം ഏറ്റെടുത്ത റൂട്ടിന് ആദ്യ പരമ്പരയിൽ വിജയത്തുടക്കം. പാക്കിസ്ഥാനെതിരായ മൂന്ന് കളിയുടെ പരമ്പര 2-0 ത്തിനു സ്വന്തമാക്കി. അടുത്ത ടെസ്റ്റ് മത്സരം കൂടി ജയിച്ച് പരമ്പര തൂത്തുവാരുകയായിരിക്കും ഇനി റൂട്ടിന്റെ ലക്ഷ്യം. Also Read: യുഎസ് സൈനിക താവളങ്ങളില്‍ ഇറാന്റെ തിരിച്ചടി; എണ്ണവില 90 ഡോളര്‍ കടന്നു
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
വേണ്ടത്ര പരിശ്രമിച്ചില്ല, എല്ലാ കുറ്റവും എന്റേത് , ഏകദിന ഫോര്‍മാറ്റില്‍ പരാജയമായതിന് കാരണം ഞാന്‍ തന്നെ: സൂര്യകുമാര്‍ യാദവ്