1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. India vs West Indies 3rd T20I Scorecard

'ഒന്ന് പേടിപ്പിച്ചു'; വെസ്റ്റ് ഇൻഡീസ് വീണത് 14 റൺസിന്, പരമ്പര 2-1

India, West Indies, India vs West Indies 3rd T20I Scorecard, Sanju Samson
India vs West Indies

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ ഇന്ത്യക്ക് 14 റൺസ് ജയം. ഇന്ത്യ ഉയർത്തിയ 224 റൺസ് വിജയലക്ഷ്യത്തിലേക്ക് മികച്ച രീതിയിൽ ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 14 റൺസിന് തൊട്ടുമുൻപിലാണ് വീണത്. 
 
സ്‌കോർ കാർഡ് 
 
കമിൽ പൂറാൻ (27 പന്തിൽ 42), ഷിമ്രോൺ ഹെറ്റ്മയർ (26 പന്തിൽ 43), ഷമാർ സ്പ്രിഗർ (11 പന്തിൽ പുറത്താകാതെ 35), ഷെർഫെയ്ൻ റതർഫോർഡ് (20 പന്തിൽ 32) എന്നിവർ വെസ്റ്റ് ഇൻഡീസിനായി തിളങ്ങി. 
 
ഇന്ത്യക്കായി അഭിഷേക് ശർമ 30 പന്തിൽ ആറ് ഫോറും അഞ്ച് സിക്‌സും സഹിതം 69 റൺസോടെ ടോപ് സ്‌കോററായി. ഇഷാൻ കിഷൻ (18 പന്തിൽ 37), തിലക് വർമ (16 പന്തിൽ 28), നിതീഷ് കുമാർ റെഡ്ഡി (14 പന്തിൽ 21) എന്നിവരും തിളങ്ങി. 
 
ബൗളിങ് 
 
ഇന്ത്യക്കായി അർഷ്ദീപ് സിങ് നാല് ഓവറിൽ 44 വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. നമാൻ ധിർ മൂന്ന് ഓവറിൽ 39 വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് സ്വന്തമാക്കി. അക്‌സർ പട്ടേലിനും നിതീഷ് കുമാർ റെഡ്ഡിക്കും ഓരോ വിക്കറ്റ്. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
എന്തിനാണ് ഇങ്ങനെ വെറുതെ... ബൗളിങ് മെഷീൻ വെച്ച് കളിച്ചൂടെ, രൂക്ഷ വിമർശനവുമായി യുസ്‌വേന്ദ്ര ചഹൽ