England vs Pakistan, 2nd Test: ജയമുറപ്പിക്കാൻ ഇംഗ്ലണ്ട്, പാക്കിസ്ഥാൻ വീണ്ടും നാണംകെടുമോ?
England vs pakistan
England vs Pakistan, 2nd Test: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റിലും പാക്കിസ്ഥാൻ നാണംകെടുമോ? ലോർഡ്‌സിൽ രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇംഗ്ലണ്ടിന്റെ ലീഡ് 261 റൺസായി. രണ്ടാം ഇന്നിങ്‌സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് 81 റൺസ് നേടിയിട്ടുണ്ട്.
13 പന്തിൽ ഏഴ് റൺസുമായി ഹാരി ബ്രൂക്കും 69 പന്തിൽ 30 റൺസുമായി എമിലിയോ ഗേയുമാണ് ക്രീസിൽ. ബെൻ ഡക്കറ്റ് (ഒന്ന്), ജോർദാൻ കോക്‌സ് (11), ജോ റൂട്ട് (24) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്‌സിൽ നഷ്ടമായത്.
ഒന്നാം ഇന്നിങ്‌സിൽ പാക്കിസ്ഥാൻ 110 റൺസിന് ഓൾഔട്ട് ആകുകയായിരുന്നു. ഓപ്പണർ അസാൻ അവൈസ് 102 പന്തിൽ 46 റൺസ് നേടിയത് ഒഴിച്ചാൽ മറ്റാർക്കും പാക് നിരയിൽ പിടിച്ചുനിൽക്കാനായില്ല. ഇംഗ്ലണ്ടിനായി ഒലി റോബിൻസൺ നാല് വിക്കറ്റും ജോഫ്ര ആർച്ചർ മൂന്ന് വിക്കറ്റും നേടി. ജോഷ് ടങ്ക് രണ്ട് വിക്കറ്റ് വീഴ്ത്തി.
ഒന്നാം ഇ്‌നിങ്‌സിൽ ഇംഗ്ലണ്ട് 290 റൺസാണ് നേടിയത്. 80 പന്തിൽ 61 റൺസെടുത്ത ജാമി സ്മിത്ത് ആണ് ടോപ് സ്‌കോറർ. ജോർദ്ദാൻ കോക്‌സ് 105 പന്തിൽ 55 റൺസെടുത്തു. അറ്റ്കിൻസൺ 46 പന്തിൽ 45 റൺസ് നേടി.