1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Vaibhav is exceptional talent do whats necessary BCCI gives green signal to ajit agarkar

വൈഭവ് അസാധാരണ പ്രതിഭ, ടീമിലെടുക്കണോ?, നിങ്ങൾക്ക് തീരുമാനിക്കാം, എല്ലാം അഗാർക്ക് വിട്ട് ബിസിസിഐ

ഐപിഎല്ലില്‍ അതിശയകരമായ പ്രകടനത്തോടെ ലോക ക്രിക്കറ്റിനെയാകെ ഞെട്ടിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 15കാരനായ വൈഭവ് സൂര്യവംശി.

Vaibhav Sooryavanshi
ഐപിഎല്ലില്‍ അതിശയകരമായ പ്രകടനത്തോടെ ലോക ക്രിക്കറ്റിനെയാകെ ഞെട്ടിച്ചിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സിന്റെ 15കാരനായ വൈഭവ് സൂര്യവംശി. തന്നേക്കാള്‍ പ്രായം കൂടിയ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പേര് തെളിയിച്ച ബൗളര്‍മാര്‍ക്കെതിരെ വമ്പന്‍ പ്രകടനമാണ് ഐപിഎല്ലില്‍ താരം പുറത്തെടുത്തത്. ഇതോടെ വൈഭവിന് ദേശീയ ടീമില്‍ ഇടം നല്‍കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഇപ്പോഴിതാ വൈഭവിന്റെ കാര്യത്തില്‍ തീരുമാനമെല്ലാം സെലക്ഷന്‍ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണ് ബിസിസിഐ എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇത്തവണ ഐപിഎല്ലില്‍ 16 മത്സരങ്ങളില്‍ നിന്ന് 237.31 എന്ന സ്‌ട്രൈക്ക്‌റേറ്റില്‍ 776 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്. 72 സിക്‌സുകളാണ് സീസണില്‍ വൈഭവ് പറത്തിയത്. രണ്ടാം സ്ഥാനത്തുള്ള അഭിഷേക് ശര്‍മ 43 സിക്‌സുകള്‍ മാത്രമാണ് ടൂര്‍ണമെന്റില്‍ നേടിയത്. വൈഭവിന്റെ പ്രായം കണക്കിലെടുത്ത് വൈഭവിന് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കൊണ്ടുവരണമോ എന്ന കാര്യത്തില്‍ ക്രിക്കറ്റ് ലോകത്ത് പല അഭിപ്രായങ്ങളാണുള്ളത്. എന്നാല്‍ തന്നേക്കാള്‍ രണ്ടിരട്ടിപ്രായമുള്ള പരിചയസമ്പന്നരായ ബൗളര്‍മാരെ പോലും വൈഭവ് നേരിട്ട് കഴിഞ്ഞെന്നാണ് ബിസിസിഐയുടെ വിലയിരുത്തല്‍. അണ്ടര്‍ 19 ലോകകപ്പിലും മികച്ച പ്രകടനമാണ് വൈഭവ് നടത്തിയത്.
 
ഈ സാഹചര്യത്തില്‍ തീരുമാനം സെലക്ഷന്‍ കമ്മിറ്റിക്ക് വിട്ടിരിക്കുകയാണെന്നും വൈഭവിന്റെ കരിയറിന് ഏറ്റവും ഗുണകരമായ തീരുമാനങ്ങള്‍ അവര്‍ കൈക്കൊള്ളുമെന്നുമാണ് ബിസിസിഐ സെക്രട്ടറി ദേവ്ജിത് സൈകിയ അറിയിക്കുന്നത്. ഐപിഎല്ലിന് ശേഷം ജൂണില്‍ അയര്‍ലന്‍ഡിനെതിരെയാണ് ഇന്ത്യയുടെ വരാനിരിക്കുന്ന ടി20 മത്സരങ്ങള്‍. ഇതിന് ശേഷം ഇംഗ്ലണ്ട് പര്യടനത്തിലും ടി20 പരമ്പര ഇന്ത്യ കളിക്കും. ജൂണ്‍ 6ന് അഫ്ഗാനെതിരെ ആരംഭിക്കുന്ന ഏക ടെസ്റ്റ് മത്സരത്തിനിടെ അയര്‍ലന്‍ഡ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ഇന്ത്യൻ ക്രിക്കറ്റിന് ഇനി വിശ്രമമില്ലാ ദിവസങ്ങൾ, 2027 ഐപിഎൽ വരെ ഇന്ത്യ കളിക്കുന്നത് 53 രാജ്യാന്തര മത്സരങ്ങൾ!