ബലാത്സംഗം, ഭീഷണിപ്പെടുത്തൽ ക്രിക്കറ്റ് താരം അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാൻ പോലീസിനോട് നിർദേശിച്ച് കൽക്കത്ത ഹൈക്കോടതി
അഭിഷേക് പോറലിനൊപ്പം മറ്റൊരു പ്രതിയേയും ഉടന്‍ അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി ഉത്തരവിട്ടത്.
മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് കൊല്‍ക്കത്ത ഹൈക്കോടതി. വിവാഹവാഗ്ദാനം നല്‍കി അഭിഷേക് പോറല്‍ യുവതിയെ ലൈംഗികമായി ഉപയോഗിച്ചെന്നും ഭീഷണിപ്പെടുത്തിയതെന്നും തുടങ്ങിയ ഗുരുതരമായ കുറ്റങ്ങളാണ് താരത്തിനെതിരെ ഉയര്‍ന്നത്. അഭിഷേക് പോറലിനൊപ്പം മറ്റൊരു പ്രതിയേയും ഉടന്‍ അറസ്റ്റ് ചെയ്യാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയും പിന്നീട് മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് ആരോപിച്ച് കഴിഞ്ഞ ജൂണിലാണ് യുവതി ബംഗാള്‍ പോലീസില്‍ പരാതി നല്‍കിയത്.
ഇന്ത്യ എ ടീമിനൊപ്പം യുകെയിലും ഓസ്‌ട്രേലിയയിലും പര്യടനം നടത്തിയിട്ടുള്ള പോറല്‍ തനിക്കെതിരെ വന്ന ആരോപണങ്ങള്‍ ആദ്യം നിഷേധിച്ചിരുന്നു. കഴിഞ്ഞ 3 വര്‍ഷമായി താനും പോറലും പ്രണയത്തിലായിരുന്നുവെന്നും കഴിഞ്ഞ വര്‍ഷം തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാവുകയും അതിന് ശേഷം അഭിഷേകുമായി അകലാന്‍ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. വിവാഹം ചെയ്യാമെന്ന് ആദ്യം വാഗ്ദാനം നല്‍കിയിരുന്നു. ഇപ്പോള്‍ അതിന് അദ്ദേഹം തയ്യാറാകുന്നില്ല.
വിവാഹം ചെയ്യാമെന്ന് വാഗ്ദാനം നല്‍കിയാണ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടത്. എന്നാല്‍ അതിന് ശേഷം തന്നെ മര്‍ദ്ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു. നിലവില്‍ ബെംഗളുരുവിലുള്ള അഭിഷേക് പോറല്‍ ഈ ആരോപണങ്ങള്‍ നിഷേധിച്ചിരുന്നു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറയുന്ന താരം പോലീസ് തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്നും വ്യക്തമാക്കിയിരുന്നു.
ഇടം കയ്യന്‍ ബാറ്ററായ അഭിഷേക് പോറല്‍ 2023 മുതല്‍ ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനായാണ് കളിക്കുന്നത്. കഴിഞ്ഞ ഐപിഎല്‍ സീസണില്‍ 4 ഇന്നിങ്ങ്‌സുകളില്‍ നിന്ന് താരം 108 റണ്‍സ് നേടിയിരുന്നു.