അനുബന്ധ വാര്‍ത്തകള്‍
- Fact Check: ലമിൻ യമാൽ മെസിക്കു നേരെ അശ്ലീല ആംഗ്യം കാണിച്ചോ?
- Fact Check: സിപിഎം നേതാവ് എം.സ്വരാജ് തീവ്ര ഹിന്ദുത്വവാദിയായ പ്രതീഷ് വിശ്വനാഥിനൊപ്പമുള്ള ചിത്രം വ്യാജം; പ്രചരിപ്പിക്കുന്നത് ജമാഅത്തെ-ലീഗ്-കോൺഗ്രസ് സഖ്യം
- Fact Check: എംഎല്‍എമാര്‍ക്കു വാടക അലവന്‍സ് ഉണ്ടോ? ബിജെപി പ്രചരണം പൊളിയുന്നു
- Lionel Messi: ഫൈനലിൽ മെസി എത്ര തവണ പന്ത് തൊട്ടു?
- ജനുവരിയോടെ സ്ഥാനമൊഴിയും, ലോകകപ്പ് ഫൈനൽ തോൽവിക്ക് പിന്നാലെ ഞെട്ടിക്കുന്ന തീരുമാനവുമായി ലയണൽ സ്കലോണി
പലസ്തീൻ പതാകയുമായി യമാൽ ലോകകപ്പ് ആഘോഷം നടത്തിയോ?
ദേഹത്ത് പലസ്തീൻ പതാക പുതച്ച് യമാൽ ലോകകപ്പുമായി നിൽക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്
Lamin Yamal
സ്‌പെയിൻ താരം ലമിൻ യമാലുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചരണം. ലോകകപ്പ് ഫൈനലിൽ അർജന്റീനയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കിയ സ്‌പെയിൻ താരം പലസ്തീൻ പതാകയുമായി വിജയാഘോഷം നടത്തിയെന്ന തരത്തിൽ ഒരു ചിത്രം പ്രചരിക്കുന്നു. ഇത് യാഥാർഥമല്ല !
ദേഹത്ത് പലസ്തീൻ പതാക പുതച്ച് യമാൽ ലോകകപ്പുമായി നിൽക്കുന്ന ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. യഥാർഥത്തിൽ ഇങ്ങനെയൊരു സംഭവം മത്സരശേഷം ഉണ്ടായിട്ടില്ല. ലോകകപ്പ് നേടിയതിനു പിന്നാലെ 'CAMPEONES' എന്ന് എഴുതിയ (ചാംപ്യൻമാർ എന്നർത്ഥം) ജേഴ്‌സിയാണ് യമാൽ ധരിച്ചിരിക്കുന്നത്. യഥാർഥ ചിത്രം ഇതാണ്:
എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ചാംപ്യൻസ് ജേഴ്‌സിക്ക് പകരം പലസ്തീൻ പതാകയാക്കിയിരിക്കുന്നത്. ഇത് യമാലിന്റെ പലസ്തീൻ അനുകൂല നിലപാടിന്റെ ഭാഗമാണെന്ന തരത്തിൽ എഐ ചിത്രം വ്യാപകമായി പ്രചരിക്കുന്നുണ്ട്.