1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. Ajinkya Rahane against Gautam Gambhir

'മുതിർന്ന താരങ്ങളെ ബഹുമാനിക്കൂ'; ഗംഭീറിനെ കുത്തി രഹാനെ

പരോക്ഷമായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെയാണ് രഹാനെ വിമർശിക്കുന്നതെന്നാണ് ക്രിക്കറ്റ് ആരാധകരുടെ നിരീക്ഷണം

Rahane, Ajinkya Rahane against Gautam Gambhir, Rahane about India Test Defeat
Ajinkya Rahane

ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ പ്രകടനം തന്നെ ഏറെ വേദനിപ്പിക്കുകയും നിരാശപ്പെടുത്തുകയും ചെയ്യുന്നതായി അജിങ്ക്യ രഹാനെ. രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷമുള്ള ആദ്യ പോഡ് കാസ്റ്റിലാണ് താരത്തിന്റെ പ്രതികരണം. മുതിർന്ന താരങ്ങളുടെ അഭാവം ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് പ്രകടനത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്നും രഹാനെ പറഞ്ഞു. 
 
' കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ടെസ്റ്റ് ക്രിക്കറ്റ് കളിക്കുന്നില്ല, ഇന്ത്യയിൽ പോലും നമ്മുടെ ടീം ടെസ്റ്റിൽ തോൽക്കുന്നത് വീട്ടിലിരുന്ന് കാണുകയാണ്. ടെസ്റ്റ് ക്രിക്കറ്റിന് വേണ്ടത് നിശ്ചയദാർഢ്യമാണ്. അങ്ങനെയൊരു നിശ്ചയദാർഢ്യം വളർത്തിയെടുക്കുകയും മത്സരബുദ്ധിയോടെ ക്രിക്കറ്റ് കളിക്കുകയും വേണം. കഠിനമായ സെഷനുകൾ അതിജീവിക്കുകയാണ് ടെസ്റ്റ് ക്രിക്കറ്റിനു ആവശ്യം,' രഹാനെ പറഞ്ഞു. 
 
' ടെസ്റ്റ് ടീമിൽ സീനിയർ താരങ്ങൾ വേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ ഇന്ത്യൻ ടെസ്റ്റ് ടീമിൽ നിന്ന് രവിചന്ദ്രൻ അശ്വിൻ, വിരാട് കോലി, രോഹിത് ശർമ എന്നിവർ പടിയിറങ്ങി. പെട്ടന്നുണ്ടായ അവസ്ഥയാണത്. യുവതാരങ്ങൾക്കൊപ്പം ടെസ്റ്റ് ടീമിൽ ഏറ്റവും ആവശ്യം പരിചയസമ്പത്ത് ഉള്ള താരങ്ങളെയാണ്.' രഹാനെ കൂട്ടിച്ചേർത്തു. 
 
പരോക്ഷമായി ഇന്ത്യൻ പരിശീലകൻ ഗൗതം ഗംഭീറിനെയാണ് രഹാനെ വിമർശിക്കുന്നതെന്നാണ് ക്രിക്കറ്റ് ആരാധകരുടെ നിരീക്ഷണം. ഇന്ത്യയുടെ ടെസ്റ്റ് ഫോർമാറ്റിൽ നിന്ന് മുതിർന്ന താരങ്ങൾ പടിയിറങ്ങാൻ കാരണം ഗംഭീർ ആണെന്ന് വിമർശനമുണ്ടായിരുന്നു. 
About Writer
നെൽവിൻ വിൽസൺ
Politics, Cinema, Cricket, Social, Explainers   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
രോഹിത്തിനെ പുറത്താക്കാനിരുന്ന അഗാർക്കർ പുറത്തേയ്ക്ക്?, മുഖ്യ സെലക്ടറായി മുൻ ഇന്ത്യൻ താരം എത്തുന്നു?