1. കായികം
  2. ക്രിക്കറ്റ്‌
  3. ക്രിക്കറ്റ്‌ വാര്‍ത്ത
  4. My favourite test batting partner virat kohli pens emotional tribute to rahane

എൻ്റെ ഏറ്റവും പ്രിയപ്പെട്ട ബാറ്റിംഗ് പാർട്ട്ണർ, വിരമിക്കൽ പ്രഖ്യാപിച്ച രഹാനയെക്കുറിച്ച് വികാരഭരിതമായ പോസ്റ്റുമായി വിരാട് കോലി

3 വര്‍ഷത്തിലേറെ വിരാട് കോലിയുടെ നായകത്വത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഉപനായകനായിരുന്നു രഹാനെ.

Virat Kohli, Ajinkya rahane Retirement, Test Cricket, Indian Cricket
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച അജിങ്ക്യ രഹാനെയെക്കുറിച്ച് ഹൃദയം തൊടുന്ന കുറിപ്പ് പങ്കുവെച്ച് വിരാട് കോലി. തന്റെ ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ബാറ്റിംഗ് പാര്‍ട്ട്ണറെന്നാണ് രഹാനെയെ കോലി വിശേഷിപ്പിച്ചത്.
 
 ജിങ്ക്‌സ്, മഹത്തായ ഒരു കരിയറിന് എന്റെ അഭിനന്ദനങ്ങള്‍. ഇന്ത്യന്‍ ക്രിക്കറ്റില്‍ നീ അത്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സ്ലിപ്പിലെ ഏറ്റവും വിശ്വസ്തമായ കൈകളും എന്റെ ഏറ്റവും പ്രിയപ്പെട്ട ടെസ്റ്റ് ബാറ്റിങ് പങ്കാളിയുമാണ് നീ. ഈ യാത്രയില്‍ നിനക്ക് ഏറെ അഭിമാനിക്കാം. ഭാവി ജീവിതത്തിന് എല്ലാ ആശംസകളും. കോലി കുറിച്ചു. 3 വര്‍ഷത്തിലേറെ വിരാട് കോലിയുടെ നായകത്വത്തില്‍ ഇന്ത്യന്‍ ടീമിന്റെ ഉപനായകനായിരുന്നു രഹാനെ.
 
 2018-19 ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഇന്ത്യ നേടിയ വിജയത്തില്‍ നിര്‍ണായകമായ പങ്ക് വഹിക്കാന്‍ രഹാനെയ്ക്ക് സാധിച്ചിരുന്നു. തുടര്‍ന്ന് 2020-21 ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് ശേഷം കോളി നാട്ടിലേക്ക് മടങ്ങിയ സമ്മര്‍ദ്ദഘട്ടത്തില്‍ ടീമിന്റെ നായകത്വം ഏറ്റെടുത്ത രഹാനെ ഇന്ത്യയെ 2-1 എന്ന ചരിത്ര വിജയത്തിലേക്ക് നയിച്ചിരുന്നു. 85 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 12 സെഞ്ചുറികളും 26 അര്‍ധസെഞ്ചുറികളും അടക്കം 5077 റണ്‍സാണ് ടെസ്റ്റില്‍ രഹാനെയുടെ നേട്ടം. 
 
 കോലിയ്ക്ക് പുറമെ ചേതേശ്വര്‍ പുജാര, കെ എല്‍ രാഹുല്‍, റിഷഭ് പന്ത് തുടങ്ങിയ മുന്‍സഹതാരങ്ങളും രഹാനെയ്ക്ക് ആശംസകള്‍ നേര്‍ന്നു. 
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ബ്രസീൽ ടീം ഇന്ത്യയിലേക്ക്; സൗഹൃദ മത്സരം ഒക്ടോബർ മൂന്നിന്