പുതിയ നായകനെ തേടി കൊൽക്കത്ത; റിലീസ് ചെയ്യുമെന്ന് രഹാനെയെ അറിയിച്ചു
രഹാനെയ്ക്കു ഇപ്പോൾ 38 വയസാണ് പ്രായം
അജിങ്ക്യ രഹാനെയ്ക്കു കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ക്യാപ്റ്റൻ സ്ഥാനം നഷ്ടമാകും. താരത്തെ അടുത്ത സീസണിനു മുന്നോടിയായി റിലീസ് ചെയ്യുമെന്ന് ഫ്രാഞ്ചൈസി അറിയിച്ചു. ടീമിന്റെ ഭാവിക്കു വേണ്ടിയാണ് ഇങ്ങനെയൊരു തീരുമാനമെടുക്കുന്നതെന്നാണ് കൊൽക്കത്ത ഫ്രാഞ്ചൈസിയുടെ നിലപാട്.
രഹാനെയ്ക്കു ഇപ്പോൾ 38 വയസാണ് പ്രായം. ഈ സീസണിൽ 14 കളികളിൽ നിന്ന് 135.08 സ്‌ട്രൈക് റേറ്റിൽ രഹാനെയ്ക്കു നേടാൻ സാധിച്ചത് വെറും 335 റൺസ് മാത്രമാണ്. ബാറ്റിങ്ങിലും ക്യാപ്റ്റൻസിയിലും രഹാനെ ശരാശരി പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അതിനാൽ നായകസ്ഥാനത്തേക്ക് പുതിയ ആളെ തേടാൻ ഫ്രാഞ്ചൈസി തീരുമാനിച്ചു.
രഹാനെ ഒഴിഞ്ഞാൽ റിങ്കു സിങ്ങിനെയാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കുക. 14 കളികളിൽ നിന്ന് 148.99 സ്‌ട്രൈക് റേറ്റിൽ 295 റൺസ് നേടാൻ റിങ്കുവിനു സാധിച്ചിരുന്നു. വർഷങ്ങളായി കൊൽക്കത്തയുമായി ബന്ധമുള്ള താരം കൂടിയാണ് റിങ്കു. മാനേജ്‌മെന്റിനും റിങ്കുവിൽ വിശ്വാസമാണ്. 2018 മുതൽ കൊൽക്കത്തയുടെ ഭാഗമാണ് താരം.