അനുബന്ധ വാര്‍ത്തകള്‍
- Mattanchery Mafia: 'മട്ടാഞ്ചേരി മാഫിയ'യുടെ തലവനായി മമ്മൂട്ടി, ഒപ്പം ആസിഫ് അലിയും നസ്ലനും; വമ്പൻ ടീമുമായി ഖാലിദ് റഹ്മാൻ
- മമ്മൂട്ടിയും ഖാലിദ് റഹ്മാനും ഒന്നിക്കുന്നു
- Kannur Squad 2: വരുന്നു കണ്ണൂർ സ്ക്വാഡിന് രണ്ടാം ഭാഗം !
- 'ഇപ്പോഴും മുപ്പതുകാരന്റെ ഊർജ്ജം'; മമ്മൂട്ടി ഡബ്ബിങിനെത്തിയ സന്തോഷം പങ്കുവെച്ച് ലിസി
- മമ്മൂട്ടിയോടു മാപ്പ് ചോദിച്ച് പിണറായി വിജയൻ
സേതുരാമയ്യർ വീണ്ടുമെത്തുന്നു?സിബിഐ സീരിസിന് ആറാം ഭാഗം വരുന്നു എന്ന് റിപ്പോർട്ട്
രേഖചിത്രത്തിന്റെ സംവിധായകനായ ജോഫിൻ ടി ചാക്കോയാണ് ആറാം ഭാഗം സംവിധാനം ചെയ്യുക എന്നാണ് ലഭിക്കുന്ന വിവരം.
mammootty
ചിത്രത്തിന്റെ ഇതുവരെ പുറത്തിറങ്ങിയ അഞ്ച് ഭാഗങ്ങളും വമ്പൻ ഹിറ്റുകളായിരുന്നു. രേഖചിത്രത്തിന്റെ സംവിധായകനായ ജോഫിൻ ടി ചാക്കോയാണ് ആറാം ഭാഗം സംവിധാനം ചെയ്യുക എന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ചിത്രത്തിന്റെ ആദ്യ ഭാഗം ഒരു സിബിഐ ഡയറിക്കുറിപ്പ് 1988-ലായിരുന്നു പുറത്തിയങ്ങിയത്. ജാഗ്രത 1989ലും, 2004ൽ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ, 2022-ൽൽ സിബിഐ 5: ദി ബ്രെയിൻ തുടങ്ങിയവയാണ് സീരിസിന്റെ അഞ്ചു ഭാഗങ്ങൾ. മമ്മൂട്ടിയായിരുന്നു സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സി.ബി.ഐ) ഉദ്യോഗസ്ഥനായി അഞ്ചുഭാഗങ്ങളിലും എത്തിയത്. സേതുരാമ അയ്യർ എന്ന കഥാപാത്രത്തോടൊപ്പം സഹതാരങ്ങളായി മുകേഷും ജഗതി ശ്രീകുമാറും എത്തിയിരുന്നു.
മുൻപ് പുറത്തിറങ്ങിയ അഞ്ച് ഭാഗങ്ങളും കെ. മധുയാണ് സംവിധാനം ചെയ്തത്. എസ്. എൻ സ്വാമിയായിരുന്നു തിരക്കഥ. സീരിസിലെ അവസാന ചിത്രം സിബിഐ 5: ദി ബ്രെയിൻ ആഗോള ബോക്സ് ഓഫീസിൽ ഏകദേശം 37 കോടി രൂപ വരെ നേടിയിരുന്നു. ചിത്രത്തിന്റെ ക്ലൈമാക്സ് മുൻപിറങ്ങിയ 4 ഭാഗങ്ങളെ വെല്ലുന്ന തരത്തിലുള്ളതായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലെർ ആയിരുന്നു ഇത്.