1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Kannur Squad 2 Likely to be soon

Kannur Squad 2: വരുന്നു കണ്ണൂർ സ്‌ക്വാഡിന് രണ്ടാം ഭാഗം !

നേരത്തെ ഒരു അഭിമുഖത്തിൽ സംവിധായകൻ റോബി വർഗീസ് രാജ് കണ്ണൂർ സ്‌ക്വാഡ് രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായി വെളിപ്പെടുത്തിയിരുന്നു

Kannur Squad 2
Kannur Squad 2: മമ്മൂട്ടി ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ രണ്ടാം ഭാഗം വരുന്നു. ഈ വർഷം തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. രണ്ടാം ഭാഗത്തിനായി മമ്മൂട്ടി സമ്മതം അറിയിച്ചെന്നാണ് വിവരം. 
 
നേരത്തെ ഒരു അഭിമുഖത്തിൽ സംവിധായകൻ റോബി വർഗീസ് രാജ് കണ്ണൂർ സ്‌ക്വാഡ് രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചർച്ചകൾ ആരംഭിച്ചതായി വെളിപ്പെടുത്തിയിരുന്നു. 
 
മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജും ചേർന്നാണ് കണ്ണൂർ സ്‌ക്വാഡിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കണ്ണൂർ സ്‌ക്വാഡ് നടത്തുന്ന മറ്റൊരു ഇൻവസ്റ്റിഗേഷൻ ആയിരിക്കും രണ്ടാം ഭാഗത്തിന്റെ ഉള്ളടക്കം. രണ്ടാം ഭാഗത്തിനായി ഒന്നുരണ്ട് ത്രെഡുകൾ കൈവശമുണ്ടെന്ന് തിരക്കഥാകൃത്തുക്കളിൽ ഒരാളായ റോണി ഡേവിഡ് രാജ് നേരത്തെ പറഞ്ഞിരുന്നു. 
 
ബോക്‌സ്ഓഫീസിൽ നിന്ന് 82 കോടിയാണ് കണ്ണൂർ സ്‌ക്വാഡ് കളക്ട് ചെയ്തത്. ആഗോള ബിസിനസിൽ ചിത്രം 100 കോടി നേടുകയും ചെയ്തു. സാറ്റലൈറ്റ്, ഒ.ടി.ടി. അവകാശങ്ങൾ എല്ലാം ചേർത്താണ് ചിത്രത്തിന്റെ ബിസിനസ് നൂറ് കോടി കടന്നത്. 
 
എ.എസ്.ഐ ജോർജ് മാർട്ടിൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. റോണി ഡേവിഡ് രാജ്, അസീസ് നെടുമങ്ങാട്, ശബരീഷ് വർമ, വിജയരാഘവൻ, കിഷോർ കുമാർ എന്നിവർ ചിത്രത്തിൽ ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. 
About Writer
രേണുക വേണു
അടുത്ത ലേഖനം
'കാലം മറുപടി നൽകും'; ടിവികെ നേതാവിന്റെ ആരോപണത്തോട് രജനീകാന്ത്