1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Mattanchery Mafia Mammootty

Mattanchery Mafia: 'മട്ടാഞ്ചേരി മാഫിയ'യുടെ തലവനായി മമ്മൂട്ടി, ഒപ്പം ആസിഫ് അലിയും നസ്ലനും; വമ്പൻ ടീമുമായി ഖാലിദ് റഹ്‌മാൻ

നിയോഗ് കൃഷ്ണ, ഷറഫു-സുഹാസ്, തസ്രീക് അബ്ദുൾ സലാം എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്നു

Mammootty, Sanghparivar, BJP, Sanghi against Mammootty, Mammootty State Award Sanghi trolls, മമ്മൂട്ടി, സംഘപരിവാര്‍, ബിജെപി, മമ്മൂട്ടി പുരസ്‌കാരം
Mattancherry Mafia: ആലപ്പുഴ ജിംഖാനയ്ക്കു ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനു 'മട്ടാഞ്ചേരി മാഫിയ' എന്ന് പേരിട്ടു. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ മെഗാസ്റ്റാർ മമ്മൂട്ടിയാണ് പുറത്തുവിട്ടത്. 
 
പ്ലാൻ ബി മോഷൻ പിച്ചേഴ്‌സ്, യൂണിവേഴ്‌സൽ സിനിമാസ് എന്നിവയുടെ ബാനറിൽ ബി.രാകേഷ്, ഖാലിദ് റഹ്‌മാൻ എന്നിവർ ചേർന്നാണ് നിർമാണം. നിയോഗ് കൃഷ്ണ, ഷറഫു-സുഹാസ്, തസ്രീക് അബ്ദുൾ സലാം എന്നിവർ ചേർന്ന് തിരക്കഥയൊരുക്കുന്നു. 
പശ്ചാത്തലസംഗീതം സുഷിൻ ശ്യം, സംഗീതം റെക്‌സ് വിജയൻ. ജിംഷി ഖാലിദ് ആണ് ക്യാമറ. എഡിറ്റിങ് നൗഫൽ അബ്ദുള്ള. മമ്മൂട്ടിക്കൊപ്പം ആസിഫ് അലിയും നസ്ലനും പ്രധാന വേഷങ്ങളിലെത്തുന്നു. 
അടുത്ത ലേഖനം
നടന്മാരുടെ കാര്യമാണെങ്കിൽ എന്താ പ്രായമൊന്നും പറയാത്തത്, ഇതാണോ പത്രപ്രവർത്തനം, വിവാഹവാർത്തകൾ തള്ളി അനുഷ്ക