അനുബന്ധ വാര്ത്തകള്
- സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി മൊണാലിസ
- 'ജീവന് ഭീഷണിയുണ്ട്'; വീണ്ടും സഹായമഭ്യർഥിച്ച് മൊണാലിസ ബോസ്ലേ
- കുംഭമേളയിൽ നിന്നും കണ്ടെത്തിയ മൊണാലിസ ഇനി മലയാളം സിനിമയിൽ നായിക
- പ്രശസ്ത നടൻ ഇഎ രാജേന്ദ്രൻ അന്തരിച്ചു
- 'ആട് 3യുടെ വിജയത്തിന് പിന്നിൽ മിഥുന്റെ ആത്മവിശ്വാസം'; അഭിനന്ദനവുമായി ഉണ്ണി മുകുന്ദൻ
'മൊണാലിസയെ ജിഹാദികൾ ബ്രെയിൻവാഷ് ചെയ്തു'; ആരോപണങ്ങൾക്കെതിരെ സനോജ് മിശ്ര
"ജിഹാദികൾക്കും രാജ്യദ്രോഹികൾക്കും മുന്നിൽ തലകുനിക്കില്ല... തലേ ദിവസം വരെ തന്നെ കുറിച്ച് നല്ലത് മാത്രം പറഞ്ഞിരുന്ന മൊണാലിസയ്ക്ക് ഒറ്റ രാത്രി കൊണ്ട് എന്താണ് സംഭവിച്ചത്?"
Sanoj Mishra
മൊണാലിസയെ ജിഹാദികൾ ബ്രെയിൻവാഷ് ചെയ്തതാണെന്നും ജിഹാദികൾക്കും രാജ്യദ്രോഹികൾക്കും മുന്നിൽ തലകുനിക്കില്ലെന്നും വീഡിയോ സന്ദേശത്തിൽ സനോജ് മിശ്ര പറഞ്ഞു. തനിക്ക് ആ കുട്ടിയോട് അത്രമാത്രം ആത്മബന്ധമുണ്ടായിരുന്നു, താൻ നേരിടുന്ന ആരോപണങ്ങൾ വലിയ കാര്യമായി കാണുന്നില്ല, ഒറ്റ രാത്രികൊണ്ട് എന്താണ് സംഭവിച്ചത് എന്ന് അറിയില്ല, തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും തന്റെ ജീവൻ അപകടത്തിലാണെന്നും അദ്ദേഹം പറഞ്ഞു.
"ഞാൻ അവളോട് മോശമായി പെരുമാറി എന്നാണ് ആരോപിക്കുന്നത്. ജിഹാദികൾ എങ്ങനെയാണ് ഇങ്ങനെ ബ്രെയിൻവാഷ് ചെയ്യുന്നതെന്നും അത് എത്രത്തോളം കൊണ്ടുപോകുമെന്നും എല്ലാവർക്കും അറിയാം.. ഞാൻ അവളെ പഠിപ്പിക്കുമ്പോൾ എന്റെ സ്വന്തം മക്കൾ പോലും എന്നോട് ദേഷ്യപ്പെടുമായിരുന്നു. അവളോട് എനിക്ക് അത്രമാത്രം ആത്മബന്ധമുണ്ടായിരുന്നു...
ഞാൻ നേരിടുന്ന ആരോപണങ്ങൾ വലിയ കാര്യമായി കാണുന്നില്ല... ജിഹാദികൾക്കും രാജ്യദ്രോഹികൾക്കും മുന്നിൽ തലകുനിക്കില്ല... തലേ ദിവസം വരെ തന്നെ കുറിച്ച് നല്ലത് മാത്രം പറഞ്ഞിരുന്ന മൊണാലിസയ്ക്ക് ഒറ്റ രാത്രി കൊണ്ട് എന്താണ് സംഭവിച്ചത്? എന്റെ സിനിമയുടെ ട്രെയിലർ പുറത്തിറങ്ങിയത് മുതൽ എനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ട്, ഒരു വർഷം മുമ്പ് എനിക്കെതിരെ ഗൂഢാലോചന നടത്തിയ ആളുകൾ പറഞ്ഞ അതേ കാര്യങ്ങൾ തന്നെയാണ് മൊണാലിസയും പറയുന്നത്.
"എന്റെ ജീവൻ അപകടത്തിലാണ്.. സമീപഭാവിയിൽ, എനിക്കും എന്റെ കുടുംബത്തിനും ഗുരുതരമായ ഒരു ദുരന്തം സംഭവിക്കാം. ഈ സന്ദേശം നിങ്ങളെ അറിയിക്കാനാണ് ഞാൻ ഈ വീഡിയോ നിർമ്മിക്കുന്നത്. ലവ് ജിഹാദിനും മതപരിവർത്തനത്തിനുമെതിരായ പോരാട്ടം അവസാനിപ്പിക്കരുതെന്ന് ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. നാളെ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ, എന്റെ കുടുംബത്തിന് നിങ്ങളുടെ പിന്തുണ ആവശ്യമാണ്" സനോജ് മിശ്ര പറഞ്ഞു.
കഴിഞ്ഞദിവസമായിരുന്നു ഭർത്താവ് ഫർമാൻ ഖാനൊപ്പം എറണാകുളം പ്രസ്‌ക്ലബ്ബിൽ വെച്ച് സനോജ് മിശ്രക്കെതിരെ മൊണാലിസ ആരോപണം ഉന്നയിച്ചത്. സംവിധായകൻ മൂന്നുതവണ സമ്മതമില്ലാതെ തന്നെ സ്പർശിക്കാൻ ശ്രമിച്ചു എന്നും അപ്പോൾ തന്നെ ചെരുപ്പൂരി പ്രതികരിച്ചുവെന്നും മൊണാലിസ പറഞ്ഞു. പൊട്ടിക്കരഞ്ഞുകൊണ്ടായിരുന്നു ഇവരുടെ പ്രതികരണം. തങ്ങളുടെ വിവാഹം നിയമപരമാണെന്നും സമാധാനപരമായി ജീവിക്കാൻ അനുവദിക്കണമെന്നുമാണ് ഇരുവരുടെയും ആവശ്യം.