1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Monalisa Bhosle Farman Khan Death Threats

'ജീവന് ഭീഷണിയുണ്ട്'; വീണ്ടും സഹായമഭ്യർഥിച്ച് മൊണാലിസ ബോസ്ലേ

തങ്ങളുടെ സുരക്ഷ ആവശ്യപ്പെട്ട് അധികാരികൾക്ക് ഔദ്യോഗികമായി കത്തുകളും ഇമെയിലുകളും അയച്ചിട്ടുണ്ടെന്ന് മൊണാലിസ പറയുന്നു

Monalisa Bhosle, Farman Khan, kumbhamela viral monalisa, monalisa bosle marriege, മൊണാലിസ ഭോസ്‌ലെ, ഫർമാൻ ഖാൻ, കുംഭമേള വൈറലായ മൊണാലിസ, മൊണാലിസ ഭോസ്‌ലെ വിവാഹം
Monalisa Bhosle
കുംഭ മേള വൈറൽ സുന്ദരി മൊണാലിസയും ഉത്തർ പ്രദേശ് സ്വദേശി ഫർമാനും തമ്മിലുള്ള വിവാഹം ഈയടുത്താണ് കേരളത്തിൽ വെച്ച് നടന്നത്. തങ്ങൾ പ്രണയത്തിലാണെന്നും വിവാഹം കഴിച്ച് ഒരുമിച്ച് ജീവിക്കാനായി സഹായിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അവർ കേരളത്തിൽ എത്തിയത്. തുടർന്ന് 2026 മാർച്ച് 11ന് തിരുവനന്തപുരം അരുമാനൂർ നൈനാർ ക്ഷേത്രത്തിൽ വെച്ചായിരുന്നു മൊണാലിസ ഭോസ്ലെയും ഫർമാൻ ഖാനും തമ്മിലുള്ള വിവാഹം. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍, മന്ത്രി വി.ശിവന്‍കുട്ടി, ജില്ലാ സെക്രട്ടറി എ.എ.റഹിം എന്നിവരുള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ സാനിധ്യത്തിലായിരുന്നു വിവാഹം.
 
എന്നാലിപ്പോൾ തങ്ങളുടെ ജീവിന് ഭീഷണിയുണ്ടെന്ന് പറഞ്ഞ് സോഷ്യൽമീഡിയയിലൂടെ വീണ്ടും സഹായം അഭ്യർഥിച്ച് എത്തിയിരിക്കുകയാണ് മൊണാലിസയും ഭർത്താവ് ഫർമാനും.തങ്ങളെ കൊല്ലുമെന്നും അം​ഗഭം​ഗം വരുത്തുമെന്നും പറഞ്ഞ് പരസ്യമായി ഭീഷണിപ്പെടുത്തുന്നുണ്ടെന്നും മുഖ്യമന്ത്രിയും പൊലീസ് കമ്മീഷണറും മാധ്യമങ്ങളും ഇതിൽ ഇടപെട്ട് തങ്ങളെ രക്ഷക്കണമെന്നുമാണ് ദമ്പതികൾ വീഡിയോയിലൂടെ ആവശ്യപ്പെടുന്നത്. തങ്ങളുടെ സുരക്ഷ ആവശ്യപ്പെട്ട് അധികാരികൾക്ക് ഔദ്യോഗികമായി കത്തുകളും ഇമെയിലുകളും അയച്ചിട്ടുണ്ടെന്ന് മൊണാലിസ പറയുന്നു.
ബിനു വർ​ഗീസ് സംവിധാനം ചെയ്യുന്ന നാ​ഗമ്മ എന്ന സെറ്റിൽ വെച്ചാണ് ഇരുവരും കാണുന്നതും പ്രണയത്തിലാവുന്നതും. സിനിമയിൽ മൊണാലിസ നായികയും ഫർമാൻ വില്ലനുമാണ്.
 
അടുത്ത ലേഖനം
Mattanchery Mafia: 'മട്ടാഞ്ചേരി മാഫിയ'യുടെ തലവനായി മമ്മൂട്ടി, ഒപ്പം ആസിഫ് അലിയും നസ്ലനും; വമ്പൻ ടീമുമായി ഖാലിദ് റഹ്‌മാൻ