1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Rahul ravindran talks about rashmika mandanna

'ഷോട്ട് കഴിഞ്ഞു, എന്നിട്ടും രശ്മിക കരച്ചിൽ നിർത്തിയില്ല'; അനുഭവം പങ്കുവെച്ച് രാഹുൽ രവീന്ദ്രൻ

"ഏകദേശം 20 മിനിട്ടോളം, ആ കരച്ചില്‍ നീണ്ടു... ആ സമയം എന്തൊക്കെയാണ് അവരുടെ മനസ്സിലൂടെ പോയത് എന്നെനിക്കറിയില്ല.. ഒന്നെനിക്ക് ഉറപ്പായിരുന്നു, അവരെ അത്രമാത്രം വിഷമിപ്പിച്ച എന്തോ ഒരു സംഭവം ഉണ്ടായിട്ടുണ്ട്"

Rahul ravindran,the girlfriend movie, rashmika mandanna, reshmika crying, രാഹുൽ രവീന്ദ്രൻ, കാമുകി ചിത്രം, രശ്മിക മന്ദന്ന, രശ്മിക കരയുന്നു
Rahul ravindran
2025ൽ രശ്‌മികയെ നായികയാക്കി രാഹുൽ രവീന്ദ്രൻ സംവിധാനം ചെയ്ത സിനിമയാണ് ദി ഗേൾഫ്രണ്ട്.  തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്ത ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്.  ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ് സംവിധായകന്‍.

സിനിമയിലെ ഒരു ഇമോഷണൽ സീൻ എടുക്കാനായി താൻ നേരിട്ട എന്തെങ്കിലും സംഭവം ഓർത്താൽ മതിയെന്നും അത് ആലോചിച്ച് കരഞ്ഞാൽ സീൻ പെർഫെക്ട് ആവുമെന്നും താൻ രശ്മികയോട് പറഞ്ഞു. എന്നാൽ ആ ഷോട്ട് എടുത്തതിന് ശേഷം രശ്‌മികയ്ക്ക് കരച്ചിൽ അടക്കാനായില്ലെന്നും 20 മിനിറ്റോളം നടി റൂമിൽ ഇരുന്ന് കരഞ്ഞെന്നും രാഹുൽ രവീന്ദ്രൻ പറഞ്ഞു.
 
"താന്‍ ഹോസ്റ്റല്‍ റൂമിലേക്ക് വരുമ്പോള്‍ റൂമിന്റെ വാതിലില്‍ തന്നെ കുറിച്ചുള്ള അശ്ലീല പരമാര്‍ശങ്ങള്‍ എഴുതി വെച്ചത് നായിക കാണുന്നതാണ് ഷോട്ട്. ഷോട്ട് എടുക്കുന്നതിന് മുന്‍പേ രശ്മികയോട് ഞാൻ പറഞ്ഞു ആ ഡോർ ഇപ്പോൾ നീ കാണേണ്ട, ടേക്കില്‍ കണ്ടാല്‍ മതി എന്ന്... അതിന് മുന്‍പ്, ഇതുവരെ സോഷ്യല്‍ മീഡിയയില്‍ നിനക്കെതിരെ വന്ന സൈബര്‍ അറ്റാക്കുകളെ കുറിച്ചൊക്കെ ആലോചിച്ചോളൂ. നിന്നെ വേദനിപ്പിക്കണം എന്ന് കരുതി പറയുന്നതല്ല, ഷോട്ട് പെർഫെക്ട് ആവാൻ വേണ്ടിയാണ്
 
അങ്ങനെ ഷോട്ടെടുക്കാൻ തയ്യാറായി, ഞാൻ ആക്ഷൻ പറഞ്ഞു.. രശ്മിക ഡോറിന് മുന്നിലെത്തിയതും ആകാഴ്ച കണ്ട് അകത്തേക്ക് പോയി.. അതോടെ ആ ഷേർട്ട് കഴിഞ്ഞു. ഞാൻ ആ​ഗ്രഹിച്ചതും മുകളിലായി എനിക്ക് ആ ഷോട്ട് കിട്ടി. പക്ഷെ എനിക്കെന്തോ ഒരു പന്തികേട് തോന്നി, കാമറാമാനോട് ഞാൻ ഓകെ പറഞ്ഞില്ല... അതിന് മുന്നേ ഞാൻ  ഡോര്‍ തുറന്ന് അകത്തേക്ക് ചെന്നു നോക്കിയപ്പോൾ കണ്ടത്  രശ്മിക മുറിയില്‍ നിലവിളിച്ചു കരയുന്നതായിരുന്നു. ഏകദേശം 20 മിനിട്ടോളം, ആ കരച്ചില്‍ നീണ്ടു... ആ സമയം എന്തൊക്കെയാണ് അവരുടെ മനസ്സിലൂടെ പോയത് എന്നെനിക്കറിയില്ല.. ഒന്നെനിക്ക് ഉറപ്പായിരുന്നു, അവരെ അത്രമാത്രം വിഷമിപ്പിച്ച എന്തോ ഒരു സംഭവം ഉണ്ടായിട്ടുണ്ട്"- രാഹുൽ രവീന്ദ്രൻ പറഞ്ഞു.
 
About Writer
രേണുക വേണു