കുറ്റവാളി അല്ലാഞ്ഞിട്ടും ശിക്ഷിക്കപ്പെട്ടെന്ന് ദിലീപിന് തോന്നിയാൽ എന്താണ് തെറ്റ്?, രഞ്ജി പണിക്കർ

Dileep
Dileep
അഭിറാം മനോഹർ| Last Modified ചൊവ്വ, 9 ഡിസം‌ബര്‍ 2025 (13:00 IST)
നടിയെ ആക്രമിച്ച കേസില്‍ കോടതിയുടെ നിലപാട് ശരിയാണെന്ന് വിശ്വസിക്കുന്നതായി നടനും സംവിധായകനുമായ രഞ്ജി പണിക്കര്‍. WCCkk പ്രതിഷേധമുണ്ടാകുന്നത് സ്വാഭാവികമാണ്. ദിലീപിന് കുറ്റവാളിയല്ലാഞ്ഞിട്ടും താന്‍ ശിക്ഷിക്കപ്പെട്ടെന്ന് തോന്നിയാല്‍ അതിലെന്താണ് തെറ്റെന്നും രഞ്ജി പണിക്കര്‍ മാധ്യമങ്ങളോട് ചോദിച്ചു.

കുറ്റവാളികള്‍ ശിക്ഷിക്കപ്പെട്ടു എന്നാണ് എന്റെ വിശ്വാസം. ദിലീപ് കുറ്റവാളിയല്ല എന്നല്ലെ കോടതി പറഞ്ഞത്. WCC ക്ക് പ്രതിഷേധമുണ്ടാകും. ഏത് കേസിലും ഒരു ഭാഗത്തുള്ള ആളുകള്‍ അവര്‍ക്ക് അനുകൂലമായ വിധി പ്രതീക്ഷിക്കും. മറുഭാഗം അവര്‍ക്കും. അപ്പോള്‍ സ്വാഭാവികമായി പ്രതീക്ഷിച്ചത് കിട്ടാത്തവര്‍ക്ക് പ്രതിഷേധവും ആക്ഷേപവുമൊക്കെയുണ്ടാകും. തനിക്കെതിരെ ഗൂഡാലോചന നടന്നെന്ന് ദിലീപ് പറയുന്നില്ലെ.

ഞാന്‍ ഈ കേസില്‍ കോടതിയുടെ നിലപാടാണ് ശരിയെന്ന് വിശ്വസിക്കുന്നയാളാണ്. ദിലീപിനെ സംബന്ധിച്ച് അയാള്‍ വേട്ടയാടപ്പെട്ടു എന്നതാണല്ലോ അദ്ദേഹത്തിന്റെ വികാരം. കുറ്റവാളിയല്ലാതെ ശിക്ഷിക്കപ്പെട്ട ആളാണ് താനെന്ന തോന്നല്‍ ദിലീപിനുണ്ടായാല്‍ അതില്‍ എന്താണ് തെറ്റ്. പോലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഗൂഡാലോചന നടത്തിയെന്നല്ലെ ദിലീപ് പറയുന്നത്. നമ്മുടെ രാജ്യത്ത് അങ്ങനെയുള്ള കേസുകള്‍ ഉണ്ടായിട്ടില്ലെ.


അതിജീവിതയ്‌ക്കൊപ്പം എന്ന കൃത്യമായ നിലപടുള്ള കേസില്‍ അപ്പീലുമായി മുന്നോട്ട് പോകാനുള്ള ബാധ്യതയും ഉത്തരവാദിത്തവും സര്‍ക്കാരിനുണ്ട്. സുപ്രീം കോടതി വരെയുള്ള സാധ്യതകള്‍ സര്‍ക്കാരിന് പരിഗണിക്കേണ്ടി വരും. കാരണം ഇതൊരു സെന്‍സേഷണല്‍ കേസാണ്. ഇന്ത്യ മുഴുവന്‍ ശ്രദ്ധിച്ച കേസാണ്. രഞ്ജി പണിക്കര്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :