അഭിറാം മനോഹർ|
Last Modified തിങ്കള്‍, 8 ഡിസംബര്‍ 2025 (15:42 IST)
നടിയെ ആക്രമിച്ച കേസില്‍ അപ്പീല്‍ നല്‍കാനുള്ള നിയമവകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായി മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ കെ ശൈലജ. ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ എന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും കെ കെ ശൈലജ കുറിച്ചു. കുറ്റകൃത്യം തെളിഞ്ഞു, ഗൂഡാലോചനയ്ക്കും തെളിവുണ്ടായിരുന്നു എന്നും അപ്പീല്‍ പോകുമെന്നുമാണ് പ്രോസിക്യൂഷന്‍ സൂചിപ്പിക്കുന്നത്. അപ്പീല്‍ നല്‍കാനുള്ള നിയമവകുപ്പിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. എന്നും അതിജീവിതയ്‌ക്കൊപ്പമാണ്.
കെകെ ശൈലജ കുറിച്ചു.
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണകോടതി വിധിക്കെതിരെ അപ്പീല്‍ പോകാനാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്ന് മന്ത്രി പി രാജീവ് അറിയിച്ചിരുന്നു. അതിജീവിതയ്‌ക്കൊപ്പമാണ് സര്‍ക്കാരെന്നും മന്ത്രി വ്യക്തമാക്കി. നടിയെ ആക്രമിച്ച കേസില്‍ ഒന്ന് മുതല്‍ ആറുവരെയുള്ള പ്രതികളുടെ കുറ്റം തെളിഞ്ഞതായി കോടതി വിധി പ്രസ്താവിച്ചിരുന്നു. കേസില്‍ ദിലീപ് എട്ടാം പ്രതിയായിരുന്നു. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഹണി എം വര്‍ഗീസാണ് വിധി പ്രസ്താവിച്ചത്.