1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Ramya krishnan marriage rumours clarified

അന്ന് ലിവിങ് ടുഗെതർ നിർദേശം സ്വീകരിക്കാമായിരുന്നു, വിവാഹമോചനത്തെ പറ്റിയുള്ള അഭ്യൂഹത്തിൽ മൗനം വെടിഞ്ഞ് രമ്യ കൃഷ്ണൻ

ramyakrishnan
തെലുങ്ക് ചലച്ചിത്ര സംവിധായകന്‍ കൃഷ്ണ വംശിയുമായുള്ള തന്റെ വിവാഹബന്ധത്തെ പറ്റിയും പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കും അഭ്യൂഹങ്ങള്‍ക്കുമെതിരെ പ്രതികരിച്ച് തെന്നിന്ത്യന്‍ താരം രമ്യ കൃഷ്ണന്‍. തങ്ങള്‍ വേര്‍പിരിഞ്ഞിട്ടില്ലെന്നും ഇപ്പോഴും സന്തോഷകരമായ ദാമ്പത്യജീവിതമാണ് നയിക്കുന്നതെന്നും രമ്യ കൃഷ്ണന്‍ പറയുന്നു. റോ ടോക്ക്‌സ് വിത്ത് വികെ എന്ന പരിപാടിയിലാണ് രമ്യാകൃഷ്ണന്‍ തന്റെ വ്യക്തിജീവിതത്തെ പറ്റി മനസ്സുതുറന്നത്.
 
ഞങ്ങള്‍ ഇപ്പോഴും വിവാഹിതരാണ്, എന്നാല്‍ വ്യത്യസ്ത നഗരങ്ങളില്‍ സന്തോഷത്തോടെയും സൗകര്യപ്രദമായും ജീവിക്കുന്നു. തൊഴില്പരമായ തിരക്കുകള്‍ മാത്രമാണ് ഇതിന് കാരണം. ദാമ്പത്യത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയായി രമ്യ കൃഷ്ണന്‍ വ്യക്തമാക്കി. വിവാഹത്തിന്റെ ആദ്യനാളുകളില്‍ ജോലി സംബന്ധമായി ഓരോ 15 ദിവസവും ചെന്നൈയിലേക്ക് പോവേണ്ടിയിരുന്നു. ഈ തുടര്‍ച്ചയായ യാത്രകള്‍ മകന്റെ ആരോഗ്യത്തെ ബാധിച്ചിരുന്നു.
 
 ഈ പ്രതിസന്ധിക്ക് പരിഹാരമായാണ് മകനെ ചെന്നൈയിലെ സ്‌കൂളിലേക്ക് മാറ്റിയത്. ഇത് 2 പേര്‍ക്കും സൗകര്യപ്രദമായിരുന്നു. വ്യത്യസ്തനഗരങ്ങളില്‍ ജീവിക്കുന്നതിനാല്‍ തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ കുറയ്ക്കാനും തൊഴിലില്‍ കൂടുതല്‍ ശ്രദ്ധ നല്‍കാനും സാധിച്ചിട്ടുണ്ട്. ഇതോടെ ഞങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഡമാകുകയാണ് ചെയ്തത്. എപ്പോഴും വഴക്കിടുന്നതിന് പകരം ഇപ്പോള്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. ഈ വ്യത്യസ്തമായ രീതിയാകാം ഈ ദാമ്പത്യം വിജയകരമായി നിലനില്‍ക്കാന്‍ കാരണം.
 
 വിവാഹത്തിന് മുന്‍പ്, ഔദ്യോഗികമായി വിവാഹം ചെയ്യാതെ ഒന്നിച്ച് ജീവിച്ചാലോ എന്ന് കൃഷ്ണവംശി ചോദിച്ചിരുന്നു. സത്യത്തില്‍ അന്ന് ആ നിര്‍ദേശം സ്വീകരിക്കാമായിരുന്നു.തമാശരൂപേണ താരം ഓര്‍ത്തെടുത്തു. 2003ലായിരുന്നു കൃഷ്ണവംശിയുടെയും രമ്യ കൃഷ്ണന്റെയും വിവാഹം. 1998ല്‍ കൃഷ്ണവംശി സംവിധാനം ചെയ്ത ചന്ദ്രലേഖയുടെ ഷൂട്ടിങ് വേളയിലാണ് ഇരുവരും അടുപ്പത്തിലായത്. ഇവര്‍ക്ക് റിത്വിക് വംശി എന്നൊരു മകനുണ്ട്.
 
About Writer
ജിതിൻരാജ് കെ വി
2019 മുതൽ വെബ്ദുനിയയിൽ പ്രവർത്തിക്കുന്നു. പ്രധാനമായും സ്പോർട്സ്, , രാഷ്ട്രീയം, സിനിമ എന്നീ വിഷയങ്ങളിൽ ലേഖനങ്ങൾ എഴുതുന്നു.   .... കൂടുതല്‍ വായിക്കുക
അടുത്ത ലേഖനം
ലതയ്ക്ക് ജയനോട് പ്രണയം, എംജിആറിന് പിടിച്ചില്ല; തിടുക്കത്തിലുള്ള പോസ്റ്റ്‌മോർട്ടം ഇന്നും ദുരൂഹം