1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Actor Jayan Death Kolilakkam MGR Conspitacy

ലതയ്ക്ക് ജയനോട് പ്രണയം, എംജിആറിന് പിടിച്ചില്ല; തിടുക്കത്തിലുള്ള പോസ്റ്റ്‌മോർട്ടം ഇന്നും ദുരൂഹം

Jayan, MGR, Jayan Death Reason, Jayan and MGR, Actor Jayan Death Kolilakkam MGR Conspitacy, Jayan Death Conspiracy
MGR and Jayan

1980 നവംബർ 16 നാണ് ജയൻ ഓർമയായത്. കൃത്യമായി പറഞ്ഞാൽ 46 വർഷമായി മലയാളികളുടെ ആദ്യത്തെ ആക്ഷൻ ഹീറോയുടെ ഓർമയ്ക്ക്. കോളിളക്കമെന്ന സിനിമയുടെ ഷൂട്ടിങ്ങിനിടെ ഉണ്ടായ അപകടത്തിലാണ് ജയൻ മരിച്ചത്. ഹെലികോപ്റ്ററിൽ വച്ചുള്ള സംഘട്ടനരംഗം ചിത്രീകരിക്കുകയായിരുന്നു. അതിനിടയിലാണ് അപകടമുണ്ടാകുന്നതും ജയൻ മരിച്ചതും. എന്നാൽ, ആ മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ജയന്റെ മരണത്തിനു കാരണം എംജിആർ ആണെന്ന് പോലും അക്കാലത്ത് പ്രചാരണമുണ്ടായിരുന്നു. 
 
മലയാള സിനിമാ ചരിത്രത്തിലെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നാണ് ലവ് ഇൻ സിംഗപ്പൂർ. തെന്നിന്ത്യയിൽ അന്ന് സൂപ്പർതാരമായിരുന്ന തമിഴ് നടി ലതയാണ് ഈ സിനിമയിൽ ജയന്റെ നായികയായി അഭിനയിച്ചത്. ജയനുമായി ലത അടുപ്പത്തിലാകുന്നതും ഇരുവരുടെയും ബന്ധം പ്രണയമാകുന്നതും അക്കാലത്താണ്. 
 
ഇതിനിടയിൽ വില്ലനെ പോലെയായിരുന്നു എംജിആർ. അതിനു കാരണവുമുണ്ട്. എംജിആർ ചിത്രം ഉലകം ചുറ്റും വാലിബനിലെ നായികയായാണ് ലതയുടെ സിനിമാ പ്രവേശം. എംജിആറിന് ലതയോട് നല്ല അടുപ്പമുണ്ടായിരുന്നു. എംജിആർ ലത എന്ന പേരിലാണ് അക്കാലത്ത് ലത അറിയപ്പെട്ടിരുന്നത്. എന്നാൽ, പേരിനൊപ്പമുള്ള എംജിആർ വിശേഷണം ലത ആഗ്രഹിച്ചിരുന്നില്ല. 
 
അക്കാലത്താണ് ലത ജയനുമായി അടുക്കുന്നത്. 'ഞാൻ എംജിആറിന്റെ ലതയല്ല' എന്ന് ലത ജയനോട് പറഞ്ഞു. ജയന് ലതയുമായി അടുപ്പമായി. ഈ അടുപ്പത്തെ എംജിആർ എതിർത്തിരുന്നു. ലതയെ വിവാഹം കഴിക്കാമെന്ന് ജയൻ വാക്ക് കൊടുത്തിരുന്നു. ലത തന്റെ കരവലയത്തിൽ നിന്നു വിട്ടുപോകുകയാണെന്ന സത്യം എംജിആറിന് ഉൾക്കൊള്ളാൻ സാധിച്ചില്ല. പാംഗ്രോ ഹോട്ടലിൽ ജയനെ അടിക്കാൻ എംജിആറിന്റെ ഗുണ്ടകൾ വന്നു. അയച്ചത് എംജിആർ ആണെന്നും അവസാനിപ്പിച്ചു കളയുമെന്നും ഭീഷണിപ്പെടുത്തി. അഭിനയം അവസാനിച്ചാലും ലതയെ കെട്ടുമെന്ന് ജയൻ മറുപടി പറഞ്ഞു. മലയാളത്തിൽ നിന്നുള്ള പ്രമുഖ താരങ്ങൾ അടക്കം അക്കാലത്ത് ജയനെ ഈ ബന്ധത്തിൽ നിന്ന് പിൻതിരിപ്പിക്കാൻ ശ്രമങ്ങൾ നടത്തിയിരുന്നു. 
 
തമിഴ്നാട്ടിൽ വച്ചാണ് ഒടുവിൽ ജയൻ അപകടത്തിൽ മരിക്കുന്നത്. മദ്രാസിനടുത്തെ ഷോളാവാരം എയർസ്ട്രിപ്പിൽ വച്ചാണ് കോളിളക്കത്തിന്റെ ക്ലൈമാക്സ് ഷൂട്ട് ചെയ്തിരുന്നത്. ജയൻ ഹെലികോപ്റ്ററിൽ നിന്ന് വീണു മരിക്കുന്ന സമയത്ത് എംജിആർ തമിഴ്നാട് മുഖ്യമന്ത്രിയാണ്. അന്ന് ജയന്റെ ശരീരം തിടുക്കത്തിൽ പോസ്റ്റ്മോർട്ടം നടത്താൻ എംജിആർ ഇടപെട്ടിരുന്നു. പോസ്റ്റ്മോർട്ടം വേഗം കഴിച്ച് കേരളത്തിലേക്ക് ശരീരം അയക്കാൻ എംജിആർ ധൃതി കൂട്ടിയത് എന്തിനാണെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. തമിഴ്‌നാട്ടിൽ നിന്ന് വാടകയ്‌ക്കെടുത്ത ഹെലികോപ്റ്ററിനേയും അതിന്റെ പൈലറ്റിനേയും ഒരു അന്വേഷണവും തേടിയെത്തിയില്ല. ഇതെല്ലാം ദുരൂഹതയായി ഇപ്പോഴും അവശേഷിക്കുന്നു. Also Read: സതീശൻ സർക്കാരിനെതിരെ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സിപിഎം; ആറ് മാസം കൊണ്ട് അഴിമതി ഭരണം പൊടിപൊടിക്കുന്നു !
അടുത്ത ലേഖനം
'മൈ നെയിം ഈസ് ബോണ്ട്', പുതിയ ഏജന്റ് 007 ആകാൻ റോബർട്ട് പാറ്റിൻസൺ, സിനിമയൊരുക്കുക ഡെന്നീസ് വില്ലെനൂവ്