1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Prolific lyricist Gireesh Puthenchery

ഗിരീഷ് പുത്തഞ്ചേരി; പാട്ടിന്റെ വരികളിലൂടെ മലയാളിയെ മയക്കിയ മാന്ത്രികൻ

1989 ൽ 'എൻക്വയറി' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള അദ്ദേഹത്തിന്‍റെ കടന്നുവരവ്

Gireesh Puthenchery, Puthenchery, Gireesh Puthenchery songs, ഗിരീഷ് പുത്തഞ്ചേരി, പുത്തഞ്ചേരി, ഗിരീഷ് പുത്തഞ്ചേരി ഗാനങ്ങൾ
Gireesh Puthenchery
എത്ര കേട്ടാലും മതിവരാത്ത പാട്ടുകൾ മലയാള സിനിമക്ക് സമ്മാനിച്ച മാന്ത്രികൻ മറഞ്ഞു പോയിട്ട് ഇന്നേക്ക് 16 വർഷം. ഗിരീഷ് പുത്തഞ്ചേരി എന്ന അനശ്വര ഗാനരചയിതാവിനെ ഓര്‍ക്കാത്ത മലയാളികളില്ല, അദ്ദേഹത്തിന്‍റെ പാട്ടുകളുമില്ല... മനോഹരമായ പ്രണയം എന്നും വരികളിൽ ഒളിപ്പിക്കുമായിരുന്നു അ​ദ്ദേഹം. മലയാളികൾക്ക് ഇഷ്ട​ ​ഗാനങ്ങൾ സമ്മാനിച്ചായിരുന്നു അദ്ദേഹത്തിന്റെ മടക്കം. പിന്നെയും പിന്നെയും മലയാളികളുടെ മനസിന്റെ പടി കടന്നെത്തെത്തുന്ന അദ്ദേഹത്തിന്റെ വരികൾ നിലച്ചുപോയത് സംഗീത പ്രേമികളെ സംബന്ധിച്ച് തീരാ നഷ്‌ടമായിരുന്നു. 
 
പിന്നെയും പിന്നെയും ആരോ കിനാവിന്റെ.. മുളം തണ്ടായ് മുറിഞ്ഞ നിന്‍ മനം തഴുകുന്ന പാട്ടു ഞാന്‍,  ഇന്നലെ എന്റെ നെഞ്ചിലെ... തുടങ്ങിയ വരികളിൽ പ്രണയം മാത്രമല്ല വിരഹവുമുണ്ടായിരുന്നു. അങ്ങനെ എത്രയെത്ര വരികൾ...
 
1989 ൽ 'എൻക്വയറി' എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള അദ്ദേഹത്തിന്‍റെ കടന്നുവരവ്.1992 ൽ പുറത്തിറങ്ങിയ 'ജോണി വാക്കർ' എന്ന ചിത്രത്തിലെ "ശാന്തമീ രാത്രിയിൽ" എന്ന ഗാനം അദ്ദേഹത്തിന്റെ കരിയറിൽ വഴിത്തിരിവായി. രണ്ടു പതിറ്റാണ്ടു നീണ്ട കരിയറിൽ 344 സിനിമകളിലായി 1600ലധികം ഗാനങ്ങളാണ് പുത്തഞ്ചേരിയുടെ തൂലികയിൽ വിരിഞ്ഞത്. ഗാനരചനയ്ക്ക് പുറമെ 'വടക്കുംനാഥൻ', 'പല്ലാവൂർ ദേവനാരായണൻ' തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയും 'മേലേപ്പറമ്പിൽ ആൺവീട്' പോലുള്ള ഹിറ്റ് സിനിമകൾക്ക് കഥ നൽകിയും സിനിമ മേഖലയിൽ സജീവമായിരുന്നു അദ്ദേഹം.
 
കോഴിക്കോട് ജില്ലയിലെ പുത്തഞ്ചേരിയിൽ പുളിക്കൂൽ കൃഷ്ണപ്പണിക്കരുടെയും കർണാടക സംഗീതജ്ഞയായ മീനാക്ഷിയമ്മയുടെയും മകനായി 1961 മെയ് ഒന്നിനായിരുന്നു അദ്ദേഹത്തിന്റെ ജനനം.  2010 ഫെബ്രുവരി 10 ന് 49-ാം വയസ്സിൽ മസ്തിഷ്ക രക്തസ്രാവത്തെത്തുടർന്ന് അദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞു.