1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Actor Dhyan Sreenivasan remembers Sreenivasan.

"അച്ഛൻ പോയിട്ട് ഒന്നരമാസമേ ആയുള്ളൂ, തമാശ പറയാനുള്ള മാനസികാവസ്ഥയിലല്ല"; ധ്യാൻ ശ്രീനിവാസൻ

വർ​ഗീസ് ബ്ലൂ ഹിൽ ഫൗണ്ടേഷന്‍റെ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം

dhyan, dhyan sreenivasan,sreenivasan, actor dhyan sreenivasan, ധ്യാന്, ധ്യാന് ശ്രീനിവാസൻ, ശ്രീനിവാസൻ, നടൻ ധ്യാന് ശ്രീനിവാസൻ
dhyan sreenivasan
നടൻ ശ്രീനിവാസന്റെ വിയോ​ഗത്തിന് ശേഷം ആദ്യമായി പൊതുവേദിയിലെത്തി മകൻ ധ്യാൻ ശ്രീനിവാസൻ. അച്ഛൻ വിടവാങ്ങിയിട്ട് ഒന്നരമാസം മാത്രമേ ആയിട്ടുള്ളൂവെന്നും എല്ലാവരെയും ചിരിപ്പിക്കേണ്ട ഉത്തരവാദിത്തം ഇപ്പോൾ വലിയ ഭാരമായി തോന്നുന്നുവെന്നും ധ്യാൻ പറഞ്ഞു. വർ​ഗീസ് ബ്ലൂ ഹിൽ ഫൗണ്ടേഷന്‍റെ വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം.
 
"ഇതൊരു വലിയ ഭാരമാണ്... വന്നയുടൻ ഞാൻ തമാശ പറഞ്ഞ് എല്ലാവരെയും ചിരിപ്പിക്കും എന്നാണ് പലരും കരുതുന്നത്. സത്യം പറഞ്ഞാൽ  ഇപ്പോൾ അങ്ങനെ ഒരു മാനസികാവസ്ഥയിലല്ല. കാരണം... അച്ഛൻ പോയിട്ട് ഇപ്പോൾ ഒന്നര മാസം കഴിഞ്ഞതേയുള്ളൂ. പക്ഷേ, ഇങ്ങനെ ഒരു പരിപാടിയുടെ ഉദ്ദേശശുദ്ധി കണക്കിലെടുത്ത് വരണം എന്നുണ്ടായിരുന്നു. അച്ഛൻ പോയതിനു  ശേഷമുള്ള എന്റെ ആദ്യത്തെ പൊതുപരിപാടിയാണിത്. അതുകൊണ്ട് തന്നെ പ്രത്യേകിച്ച് തമാശയൊന്നും എന്നിൽ നിന്ന് പ്രതീക്ഷിക്കരുത്." ധ്യാൻ  പറഞ്ഞു.
 
കോളജിൽ പഠിക്കുന്ന കാലത്ത് അച്ഛന്റെ സുഹൃത്ത് നൽകിയ ഉപദേശത്തെക്കുറിച്ചും ധ്യാൻ വേദിയിൽ സംസാരിച്ചു. ഭാവിയിൽ പണം സമ്പാദിക്കാൻ തുടങ്ങിയാൽ മൂന്ന് ബാങ്ക് അക്കൗണ്ടുകൾ തുടങ്ങണം, ആദ്യത്തെ അക്കൗണ്ട് ജീവിത ചെലവുകൾക്കായി, രണ്ടാമത്തേത് നികുതി അടയ്ക്കാൻ, മൂന്നാമത്തേത് ചാരിറ്റിക്കായി മാറ്റി വയ്ക്കണമെന്ന് അദ്ദേഹം പറഞ്ഞു. താൻ എത്ര വലിയ ആഢംബര ജീവിതം നയിച്ചാലും ജീവിതത്തിൽ ഏറ്റവും കൂടുതൽ സന്തോഷം കിട്ടുന്നത് ചാരിറ്റി ചെയ്യുമ്പോഴായിരിക്കും എന്ന വാക്കുകൾ ഇന്ന് അച്ഛന്റെ പേരിൽ നടക്കുന്ന ചാരിറ്റി പ്രവർത്തനങ്ങളിലൂടെ പൂർണത നേടുന്നുവെന്നും ധ്യാൻ കൂട്ടിച്ചേർത്തു.
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ഗിരീഷ് പുത്തഞ്ചേരി; പാട്ടിന്റെ വരികളിലൂടെ മലയാളിയെ മയക്കിയ മാന്ത്രികൻ