1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Happy Re-Release in kerala

വീണ്ടും അല്ലു അർജുൻ തരം​ഗം...! കേരളത്തിൽ 4K റീ റിലീസിന് ഒരുങ്ങി 'ഹാപ്പി'

റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല

Happy Re-Release, Allu Arjun, Happy, Happy movie, ഹാപ്പി റീ-റിലീസ്, അല്ലു അർജുൻ, ഹാപ്പി, ഹാപ്പി സിനിമ,
Allu Arjun
മലയാളികൾ സ്നേഹത്തോടെ മല്ലു അർജുൻ എന്ന് വിളിക്കുന്ന, കേരളത്തിൽ വലിയ ആരാധകവൃന്ദം തന്നെയുള്ള നടനാണ് അല്ലു അര്‍ജുൻ. മലയാളി ആരാധകർ നെഞ്ചിലേറ്റിയ അല്ലു അർജുൻ ചിത്രമായിരുന്നു കരുണാകരൻ സംവിധാനം ചെയ്ത് 2006ൽ പുറത്തിറങ്ങിയ ഹാപ്പി. ഇപ്പോഴിതാ 20 വര്‍ഷത്തിന് ശേഷം ചിത്രം റീ റിലീസിനൊരുങ്ങുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്. 
 
4K ഡോൾബി അറ്റ്മോസിലാണ് ചിത്രമെത്തുന്നത്. റിലീസ് തീയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേരളത്തിൽ വമ്പൻ വരവേൽപ്പ് തന്നെ ഹാപ്പിക്ക് ഈ രണ്ടാം വരവിലും ലഭിക്കുമെന്നാണ് കണക്കുകൂട്ടൽ. തെലുഗിൽ പരാജയമായിരുന്ന സിനിമ, മലയാളത്തിൽ 'ഹാപ്പി ബി ഹാപ്പി' എന്ന പേരിൽ ഡബ്ബ് ചെയ്ത് റിലീസ് ചെയ്യുകയായിരുന്നു. 175 ദിവസത്തിലധികമാണ് ചിത്രം കേരളത്തിലെ തീയറ്ററുകളിൽ നിറഞ്ഞോടിയത്. മലയാളത്തിൽ കൂടാതെ ബംഗാളിയിലും ഒഡിയയിലും ചിത്രം റീമേക്ക് ചെയ്തിരുന്നു. 
 
ലോകേഷ് കനകരാജ് ഒരുക്കുന്ന AA 23 ആണ് ഇനി പുറത്തുവരാനുള്ള അല്ലു ചിത്രം. അനിരുദ്ധ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ചിത്രം സംവിധാനം ചെയ്യാനായി ലോകേഷിന് ലഭിക്കുന്ന പ്രതിഫലം 75 കോടി ആണെന്നാണ് തെലുങ്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
About Writer
രേണുക വേണു
അടുത്ത ലേഖനം
'പ്ലീസ്, മര്യാദ പാലിക്കണം... ഇത് തീയറ്റർ അല്ല'; ആരാധകരോട് അജിത്