1. വിനോദം
  2. സിനിമ
  3. സിനിമാ വാര്‍ത്ത
  4. Priyanka chopra recalls getting fired by hero

നായകൻ ഇടപെട്ട് മറ്റൊരു നായികയ്ക്കായി എന്നെ പുറത്താക്കി, സിനിമ ഒഴിവാക്കി പഠിക്കാൻ തീരുമാനിച്ചിരുന്നു : പ്രിയങ്ക ചോപ്ര

കരിയറിന്റെ തുടക്കത്തില്‍ തന്നെ ഒരു ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട സംഭവം തനിക്ക് വലിയ മാനസിക ആഘാതം ഉണ്ടാക്കിയതായി പ്രിയങ്ക ചോപ്ര പറയുന്നു.

priyanka chopra, Bollywood, cinema, hollywood,പ്രിയങ്കാ ചോപ്ര, ബോളിവുഡ്, സിനിമ, ഹോളിവുഡ്
ആഗോള ശ്രദ്ധ നേടിയ ചുരുക്കം  ഇന്ത്യന്‍ നടിമാരില്‍ ഒരാളാണ് പ്രിയങ്ക ചോപ്ര ജോനാസ്. ബോളിവുഡില്‍ നിന്നാണ് തുടങ്ങിയതെങ്കിലും ഇന്ന് ഹോളിവുഡിലും തിരക്കേറിയ താരമാണ് പ്രിയങ്ക. ബോളിവുഡില്‍ സിനിമാ പാരമ്പര്യമില്ലാത്ത പശ്ചാത്തലത്തില്‍ നിന്നും വന്ന പ്രിയങ്കയ്ക്ക് തന്റെ കരിയറിന്റെ തുടക്കകാലത്ത് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടി വന്നിരുന്നു. അത്തരത്തിലുള്ള ഒരു അനുഭവം തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. 
 
കരിയറിന്റെ തുടക്കത്തില്‍ തന്നെ ഒരു ചിത്രത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ട സംഭവം തനിക്ക് വലിയ മാനസിക ആഘാതം ഉണ്ടാക്കിയതായി പ്രിയങ്ക ചോപ്ര പറയുന്നു. ഹാര്‍വാര്‍ഡ് ബിസിനസ് സ്‌കൂളില്‍ നടന്ന ഒരു പരിപാടിയില്‍ സംസാരിക്കവെയാണ് നടി തന്റെ  അനുഭവം പങ്കുവെച്ചത്. 2007-ല്‍ സിനിമാരംഗത്ത്  നിലയുറപ്പിക്കാന്‍ ശ്രമിച്ച കാലത്തായിരുന്നു ഈ അനുഭവം. സലാം യേ ഇഷ്ഖ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. ഈ സിനിമയുടെ ചിത്രീകരണത്തിനിടെ പ്രിയങ്കയെ കാണാനായി നേരത്തെ കരാറില്‍ ഒപ്പിട്ട സിനിമയുടെ നായകന്‍ എത്തുകയായിരുന്നു. തന്നെ കാണാനാണ് വന്നതെന്നും ഒരു സൗഹൃദസന്ദര്‍ശനമാണെന്നാണ് കരുതിയതെന്നും പ്രിയങ്ക പറയുന്നു. എന്നാല്‍ തന്നെ നായികയാക്കാനുള്ള തീരുമാനം സംവിധായകന് പറ്റിയ അബദ്ധമായിരുന്നുവെന്നും സിനിമയില്‍ മറ്റൊരു മുന്‍നിര നായികയെ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും അയാള്‍ പറഞ്ഞു. ഇത് നേരിട്ട് പറയാനാണ് വന്നതെന്ന് പറഞ്ഞ് അയാള്‍ മടങ്ങുകയും ചെയ്തു. പ്രിയങ്ക ചോപ്ര പറയുന്നു.
 
ഇത് കരിയറിന്റെ തുടക്കത്തിലായിരുന്ന തനിക്ക് വലിയ ആഘാതമായി മാറിയെന്ന് പ്രിയങ്ക പറയുന്നു. കരാറില്‍ ഒപ്പുവെച്ചിരുന്ന ഒരു പ്രധാന അവസരം നഷ്ടപ്പെട്ടത് ആത്മവിശ്വാസത്തെ ബാധിച്ചു.  സിനിമാരംഗം വിട്ട് പഠനത്തിലേക്ക് മടങ്ങണമെന്ന് വരെ  ആലോചിച്ചിരുന്നതാണ്. ഇത്തരത്തില്‍ സിനിമാ പശ്ചാത്തലമില്ലാത്തതിനാല്‍ നിരവധി ദുരനുഭവങ്ങള്‍ തുടക്കസമയത്ത് ഉണ്ടായിട്ടുണ്ട്. പ്രിയങ്ക ചോപ്ര പറഞ്ഞു.
 
അടുത്ത ലേഖനം
ആർആർആറോ ബാഹുബലിയോ അല്ല, ഒടിടിയിൽ ഏറ്റവും കൂടുതൽ പേർ കണ്ട തെലുങ്ക് സിനിമ