അഭിറാം മനോഹർ|
Last Modified ബുധന്‍, 18 ഫെബ്രുവരി 2026 (14:14 IST)
ഒരു സിനിമാ ആരാധകനെ സംബന്ധിച്ചിടത്തോളം ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട സിനിമ ഏത് എന്ന ചോദ്യത്തിന് ആര്‍ആര്‍ആര്‍ അല്ലെങ്കില്‍ ബാഹുബലി എന്നാകും പലരുടെയും ഉത്തരം. എന്നാല്‍ തിയേറ്ററിലും ഒടിടിയിലും ആളുകള്‍ കാണുന്നത് വ്യത്യസ്തമാണ്. അത് സത്യമെന്ന് തെളിയിക്കുന്നതാണ് മന ശങ്കര വര പ്രസാദ് ഗാരുവിന്റെ ഒടിടിയിലെ വമ്പന്‍ വിജയം. തിയേറ്ററുകളില്‍ ബാഹുബലി പോലെ വിജയമാകാനായില്ലെങ്കിലും ഒടിടിയില്‍ റിലീസ് ചെയ്ത്
ദിവസങ്ങള്‍ക്കുള്ളില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട തെലുങ്ക് സിനിമയെന്ന റെക്കോര്‍ഡ് നേടിയിരിക്കുകയാണ് ചിത്രം.
തീയേറ്റര്‍ റിലീസിന് ശേഷം ഒടിടിയില്‍ പുറത്തിറങ്ങിയ ചിത്രം വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ വന്‍ പ്രേക്ഷക പിന്തുണയാണ് നേടിയത്. തെലുങ്ക് സൂപ്പര്‍ താരങ്ങളായ ചിരഞ്ജീവിയും വെങ്കിടേഷും ഒപ്പം നയന്‍താരയും അണിനിരന്ന കുടുംബ ചിത്രം സംക്രാന്തി റിലീസില്‍ ബോക്‌സോഫീസില്‍ വമ്പന്‍ വിജയമായിരുന്നു. ഇതിന് പിന്നാലെയാണ് ഒടിടിയിലും സിനിമ വമ്പന്‍ വിജയമായത്. തീയേറ്റര്‍ വിജയത്തിന് ശേഷം ഒടിടിയില്‍ ഇത്രയും വേഗം റെക്കോര്‍ഡ് നേട്ടം കൈവരിച്ചത് സിനിമ മേഖലയെയാകെ ഞെട്ടിച്ചിരിക്കുകയാണ്.