രേണുക വേണു|
Last Modified തിങ്കള്‍, 16 ഫെബ്രുവരി 2026 (14:50 IST)
പ്രിയങ്ക ചോപ്ര ഇന്ത്യക്ക് അഭിമാനമെന്ന് ശശി തരൂര്‍. ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നടന്ന കോണ്‍ഫറന്‍സില്‍ ഇരുവരും ഒന്നിച്ചു പങ്കെടുത്തിരുന്നു. തുടര്‍ന്നാണ് എക്‌സില്‍ പ്രിയങ്കയെ പ്രശംസിച്ച് തരൂര്‍ എത്തിയത്.
പ്രിയങ്കയുടെ സൗന്ദര്യത്തെയും ബുദ്ധിയേയും കുറിച്ച് പറഞ്ഞ തരൂര്‍ പിന്നെന്തുകൊണ്ട് അവര്‍ക്ക് അഭിമാനിച്ചുകൂടാ എന്ന് ചോദിച്ചു. അപൂര്‍വം ഇന്ത്യക്കാര്‍ക്ക് മാത്രം ലഭിക്കുന്ന അന്താരാഷ്ട്ര വേദികള്‍ കീഴടക്കിയ നടിയാണ് പ്രിയങ്ക ചോപ്ര എന്നും തരൂര്‍ എക്‌സില്‍ കുറിച്ചു. അതേസമയം വീണ്ടും കണ്ടതില്‍ സന്തോഷമുണ്ടെന്ന് പ്രിയങ്ക ചോപ്രയും എക്‌സില്‍ പ്രതികരിച്ചു.
ബാഹുബലിയും ആർ ആർ ആറും ഒരുക്കിയ രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം വാരണാസിയാണ് പ്രിയങ്ക ചോപ്രയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. 2027 ഏപ്രില്‍ എഴിന് ചിത്രം തിയറ്ററുകളില്‍ എത്തും. മന്ദാകിനിയെന്ന നായികയായാണ് പ്രിയങ്ക ചിത്രത്തില്‍ എത്തുന്നത്.
രുദ്ര എന്ന കഥാപാത്രമായാണ് മഹേഷ് ബാബു എത്തുന്നത്.