ദക്ഷിണേന്ത്യൻ താരങ്ങൾ ബോളിവുഡിൽ നേരിടുന്നത് അവഗണനയും വിവേചനവും തുറന്ന് പറഞ്ഞ് രജീന കസ്സാൻഡ്ര

ബോളിവുഡില്‍ ദക്ഷിണേന്ത്യക്കാരിയെന്ന നിലയില്‍ അവഗണന നേരിട്ടതായാണ് താരം തുറന്ന് പറയുന്നത്.

Regena cassandra, Bollywood, South Indian,Cinema news
രേണുക വേണു| Last Modified ചൊവ്വ, 17 ഫെബ്രുവരി 2026 (13:47 IST)
ദക്ഷിണേന്ത്യന്‍ സിനിമാ ലോകത്ത് തന്റേതായ ഇടം കണ്ടെത്തിയ നടിയാണ് റെജീന കസാന്ദ്ര. തമിഴിലും തെലുങ്കിലുമെല്ലാം സജീവ്മായ താരം 2019ല്‍ എക് ലഡ്കി കോ ദേഖാ തോ ഐസ ലഗാ എന്ന സിനിമയിലൂടെ ബോളിവുഡിലും അരങ്ങേറിയിരുന്നു.
ബോളിവുഡില്‍ ദക്ഷിണേന്ത്യക്കാരിയെന്ന നിലയില്‍ അവഗണന നേരിട്ടതായാണ് താരം തുറന്ന് പറയുന്നത്.

ബോളിവുഡ് സിനിമാ മേഖലയില്‍ ദക്ഷിണേന്ത്യന്‍ താരങ്ങളോട് ഇപ്പോഴും
വംശീയമായ വിവേചനം നിലനില്‍ക്കുന്നതായാണ് താരം പറയുന്നത്. എനിക്ക് ഹിന്ദി എഴുതാനും വായിക്കാനും സംസാരിക്കാനും അറിയാം. മറ്റ് പലരേക്കാളും മികച്ച രീതിയില്‍ ഭാഷ കൈകാര്യം ചെയ്യാനറിയാം. എന്നാല്‍ ഹിന്ദിയില്‍ പോയപ്പോള്‍ ഞാന്‍ അവിടെ അന്യയാണ് എന്ന തോന്നലാണുണ്ടായത്. മറ്റൊരു തരത്തിലുള്ള നോട്ടമാണ് പലരില്‍ നിന്നും നേരിടേണ്ടി വന്നത്. രജീന കസാന്‍ഡ്ര പറയുന്നു.


നമ്മുടെ ഭാഷയെക്കുറിച്ചും സംസ്‌കാരത്തെക്കുറിച്ചും പരിഹാസരൂപേണ സംസാരിക്കുന്നത് അവിടെ
പതിവാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ കഴിവിനേക്കാള്‍ കൂടുതല്‍, എവിടെ നിന്ന് വരുന്നു എന്നതിനാണ് അവിടെ ചിലര്‍ മുന്‍ഗണന നല്‍കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയെല്ലാമാണെങ്കിലും ജോലി ചെയ്യുന്ന ഇടം തന്റേതാക്കി മാറ്റാന്‍ തനിക്ക് കഴിവുണ്ടെന്ന് റെജീന പറയുന്നു. ഹിന്ദിയില്‍ പിന്നീട് കേസര്‍ ചാപ്റ്റര്‍ 2, റോക്കറ്റ് ബോയ്‌സ്, ഫര്‍സീ എന്നീ പ്രൊജക്ടുകളുടെ ഭാഗമായല്ലോ എന്ന ചോദ്യത്തിനാണ് റെജീന മറുപടി പറഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :