അനുബന്ധ വാര്‍ത്തകള്‍
- ഇമ്രാൻ ഖാനുമായുള്ള ബന്ധം ‘ലവ് ജിഹാദ്’?, മുഖത്തറ്റിച്ച മറുപടിയുമായി ലേഖ വാഷിങ്ടൺ
- നായകൻ ഇടപെട്ട് മറ്റൊരു നായികയ്ക്കായി എന്നെ പുറത്താക്കി, സിനിമ ഒഴിവാക്കി പഠിക്കാൻ തീരുമാനിച്ചിരുന്നു : പ്രിയങ്ക ചോപ്ര
- സലിം ഖാനെ ഐസിയുവിലേക്ക് മാറ്റി; ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടർമാർ
- ദക്ഷിണേന്ത്യൻ താരങ്ങൾ ബോളിവുഡിൽ നേരിടുന്നത് അവഗണനയും വിവേചനവും തുറന്ന് പറഞ്ഞ് രജീന കസ്സാൻഡ്ര
- പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമായ റോവർട്ട് ഡുവാൾ അന്തരിച്ചു
Priyanka Chopra : ബോളിവുഡ് വിടണമെന്ന് ഞാൻ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല — പ്രിയങ്ക ചോപ്ര
ഒരു കലാകാരിയെന്ന നിലയില്‍ പുതിയ അവസരങ്ങള്‍ തേടാന്‍ താന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്നും 43കാരിയായ താരം വ്യക്തമാക്കി.
ബോളിവുഡ് ഉപേക്ഷിച്ച് ഹോളിവുഡിലേക്ക് പോയ താരം എന്ന തന്നെ കുറിച്ചുള്ള ലേബല്‍ ശരിയല്ലെന്ന് പ്രിയങ്ക ചോപ്ര ജോനസ്. 'ദ ബ്ലഫ്' എന്ന ചിത്രത്തിന്റെ പ്രമോഷന് വേളയില്‍ ഫസ്റ്റ്പോസ്റ്റിന് നല്കിയ അഭിമുഖത്തിലാണ് ബോളിവുഡ് വിടണമെന്ന് ഒരിക്കലും ആഗ്രഹിച്ചിരുന്നില്ലെന്നും എന്നാല്‍ ബോളിവുഡില്‍ ജോലി ചെയ്യുമ്പോള്‍ ഒരുപാട് പരിമിതികള്‍ ഉണ്ടായിരുന്നുവെന്നും പ്രിയങ്ക വെളിപ്പെടുത്തിയത്. ഒരു കലാകാരിയെന്ന നിലയില്‍ പുതിയ അവസരങ്ങള്‍ തേടാന്‍ താന്‍ നിര്‍ബന്ധിതയാവുകയായിരുന്നുവെന്നും 43കാരിയായ താരം വ്യക്തമാക്കി.
നേരത്തെ ഒരു പോഡ്കാസ്റ്റില്‍, നെപ്പോടിസവും അവസരങ്ങള്‍ ചുരുങ്ങിയതും ബോളിവുഡില്‍ ഒരു മൂലയ്ക്ക് ഒതുങ്ങുന്ന അവസ്ഥ സൃഷ്ടിച്ചിരുന്നതായി പ്രിയങ്ക തുറന്നടിച്ചിരുന്നു. 2015ല്‍ ക്വാന്റിക്കോ എന്ന സീരിസിലൂടെയാണ് ഹോളിവുഡില്‍ പ്രിയങ്ക ചോപ്ര പരിചിതമുഖമായത്. പിന്നീട് ബേവൊച്ച്', 'ദ മാട്രിക്സ് റസറക്ഷന്സ്', 'സിറ്റഡല്‍' എന്നീ പ്രൊജക്റ്റുകളില്‍ പ്രിയങ്ക ഭാഗമായിരുന്നു. ഒരിക്കലും ഈ യാത്ര എളുപ്പമായിരുന്നില്ലെന്നും ബോളിവുഡ് വിടാന്‍ താന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും പ്രിയങ്ക വ്യക്തമാക്കി. ഫെബ്രുവരി 25നാണ് പ്രിയങ്കയുടെ പുതിയ ചിത്രമായ ദ ബ്ലഫ് ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യുന്നത്. നിലവില്‍ എസ് എസ് രാജമൗലി ഒരുക്കുന്ന മഹേഷ്ബാബു ചിത്രം വാരണസിയില്‍ നായികയായി ഇന്ത്യന്‍ സിനിമയില്‍ തിരിച്ചുവരാന്‍ ഒരുങ്ങുകയാണ് പ്രിയങ്ക. 2027 ഏപ്രില്‍ 7നാണ് സിനിമയുടെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്.